CNA
കോഴിക്കോട്:
ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന 'പടച്ചോനേ ഇങ്ങള് കാത്തോളീ' എന്ന സിനിമയുടെ ചിത്രീകരണം കോഴിക്കോട്ടും പരിസരങ്ങളിലുമായി പൂര്‍ത്തിയായി.
പൂര്‍ണ്ണമായും ആക്ഷേപഹാസ്യ കുടുംബചിത്രമായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.
ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസുകുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ അമ്പതു ദിവസങ്ങളോളം വേണ്ടിവന്നുവെന്ന് നിര്‍മ്മാതാക്കളിലൊരാളായ രഞ്ജിത്ത് മണമ്പ്രക്കാട്ട് പറഞ്ഞു.
'വെള്ളം', 'അപ്പന്' എന്നീ ചിത്രങ്ങള്‍ക്കു ശേഷം ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രമാണിത്.
യുവനിരയിലെ ശ്രദ്ധേയനായ ശ്രീനാഥ് ഭാസിയും ആന്‍ ശീതളും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഹരിഷ് കണാരന്, ഗ്രേസ് ആന്റണി, ജോണി ആന്റണി, ദിനേശ് പ്രഭാകര്‍, നിര്‍മ്മല്‍ പാലാഴി, അലന്‍സിയര്‍, മാമുക്കോയ, വിജിലേഷ്, രഞ്ജിത്ത് മണമ്പ്രക്കാട്ട്, ശ്രുതി ലഷ്മി, നിഷാ മാത്യു, ന ഥാനിയേല് മീത്തില്‍, ഉണ്ണി ചെറുവത്തൂര്‍, രഞ്ജിത്ത് കണ്‍കോല്‍ എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഈ ചിത്രത്തിന്റെ കഥാപുരോഗതിയില്‍ നിര്‍ണ്ണായകമായ ഒരു കഥാപാത്രത്തെ സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നു.
ഗ്രാമീണ പശ്ചാത്തലത്തിലൂടെ പ്രണയത്തിനും, സംഗീതത്തിനും, നര്‍മ്മത്തിനും ഏറെ പ്രാധാന്യം നല്കുന്ന ഒരു ക്ലീന്‍ എന്റര്ടെയ്നര് ആണ് ഈ ചിത്രം.
യുവാക്കളേയും കുടുംബങ്ങളേയും ഏറെ ആകര്‍ഷിക്കും വിധത്തിലാണ് ഈ ചിത്രത്തിന്റെ അവതരണം.
സമീപകാലത്തെ ഏറ്റവും മികച്ച ജനപ്രിയ ജോണറില്‍ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്.
പ്രദീപ് കുമാര്‍ കാവും തറയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം- ഷാന്‍ റഹ്മാന്, ഛായാഗ്രാഹകന്‍- വിഷ്ണുപ്രസാദ്, എഡിറ്റിംഗ്- കിരണ്‍ ദാസ്,
കലാസംവിധാനം- അര്‍ക്കന്‍ എസ്. കര്‍മ്മ, മേക്കപ്പ്- രഞ്ജിത്ത് മണാലിപ്പറമ്പില്‍, കോസ്റ്റ്യൂം ഡിസൈന്‍- സുജിത് മട്ടന്നൂര്‍, എക്സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ്- ആന്റപ്പന് ഇല്ലിക്കാട്ടില്‍, പേരൂര്‍ ജയിംസ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേര്‍- ഷിജു സുലേഖാബഷീര്, അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ്- കിരണ്‍ കമ്പ്രത്ത്, ഷാഹിദ് അന്‍വര്‍, ജെനി ആന്‍ ജോയ്, നിശ്ചല ഛായാഗ്രഹണം- ലിബിസണ്‍ ഗോപി, പ്രൊഡക്ഷന്‍ എക്സിക്യട്ടീവ്- പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ദീപക് പരമേശ്വരന്.
- വാഴൂര്‍ ജോസ്.
Online PR - CinemaNewsAgency.Com