CNA
വാഗമണ്‍:
നായക സങ്കല്‍പ്പങ്ങള്‍ക്ക് പുതിയ മാനം നല്‍കിക്കൊണ്ട് കഞ്ചാക്കോ ബോബന് ഏറെ വ്യത്യസ്ഥമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'പകലും പാതിരാവും'.
മമ്മുട്ടിയെ നായകനാക്കി മൂന്ന് ഹിറ്റ് ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ അജയ് വാസുദേവാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് നിര്‍മ്മിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം വാഗമണ്ണില്‍ ആരംഭിച്ചു.
പൂര്‍ണ്ണമായും ഒരു ത്രില്ലര്‍ സിനിമയായിരിക്കുമിത്. രജീഷാ വിജയനാണ് ഈ ചിത്രത്തിലെ നായിക.
'തിങ്കളാഴ്ച്ച നിശ്ചയം' എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ കെ.യു. മോഹന്‍, ദിവ്യദര്ശന്, സീത, അമല്‍ നാസര്‍ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിലണി നിരക്കുന്നു.
നിഷാദ് കോയയുടേതാണ് ഈ ചിത്രത്തിന്റെ തിരക്കഥ. സംഗീതം- സ്റ്റീഫന്‍ ദേവസ്സി, ഗാനങ്ങള്‍- സുജേഷ് ഹരി, ഫായിസ് സിദ്ദിഖാണ് ഛായാഗ്രാഹകന്‍.
എഡിറ്റിംഗ്- റിയാസ് ബദര്‍, കലാസംവിധാനം- ജോസഫ് നെല്ലിക്കല്‍, കോസ്റ്റ്യും ഡിസൈന്‍- ഐഷാ സഫീര്‍ സേട്ട്, മേക്കപ്പ്- ജയന് പൂങ്കുളം, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- മനേഷ് ബാലകൃഷ്ണന്, അസ്സോസ്സിയേറ്റ് ഡയറക്ടര്‍- ഉനൈസ് എസ്., സഹസംവിധാനം- അഭിജിത്ത്.പി ആര്., ഷഫിന്‍ സുള്‍ഫിക്കര്‍, സതീഷ് മോഹന്‍, ഹുസൈന്. ഫിനാന്‍സ് കണ്ട്രോളര്- ശ്രീജിത്ത് മണ്ണാര്‍ക്കാട്, ഓഫീസ് നിര്‍വ്വഹണം- രാഹുല്‍ പ്രേംജി, അര്ജുന് രാജന്.
പ്രൊഡക്ഷന്‍ എക്സിക്കുട്ടിവ്- ജിസന്‍ പോള്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- സുരേഷ് മിത്രക്കരി, പ്രൊജക്റ്റ് ഡിസൈനര്‍- ബാദുഷ, കോ പ്രൊഡ്യുസേര്‍സ്- ബൈജു ഗോപാലന്, വി.സി. പ്രവീണ്‍. എക്സിക്കുട്ടിവ് പ്രൊഡ്യൂസര്‍- കൃഷ്ണമൂര്‍ത്തി. ഫോട്ടോ- പ്രേംലാല്‍ പട്ടാഴി. PRO - വാഴൂര്‍ ജോസ്.
വാര്‍ത്ത പ്രചരണം- എം.എം. കമ്മത്ത്
Online PR - CinemaNewsAgency.Com