സി എന്‍ എ-
കൊച്ചി:
CP ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സംവിധായകന് സാജിദ് യഹിയ നിര്‍മ്മിച്ച് കുട്ടികള്‍ക്ക് പ്രാധാന്യം നല്കി നവാഗതനായ ജിതിന് രാജ് സംവിധാനം ചെയ്യുന്ന 'പല്ലൊട്ടി 90'KIDS' എന്ന സിനിമയുടെ ചിത്രീകരണം ഇന്ന് പാലക്കാട് ആരംഭിച്ചു.
'പല്ലൊട്ടി' എന്ന ഹ്രസ്വചിത്രത്തിനെ അടിസ്ഥാനമാക്കിയാണ് 'പല്ലൊട്ടി 90'KIDS' എന്ന ചിത്രം ഒരുങ്ങുന്നത്. കണ്ണന്, ഉണ്ണി എന്ന രണ്ടു കുട്ടികളുടെ നിഷ്ക്കളങ്കമായ സൗഹൃദവും സ്നേഹവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന കഥയുമാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ മലയാളത്തിലെ രണ്ട് സൂപ്പര്‍ താരങ്ങളും എത്തുന്നുണ്ട്. എന്നാല്‍ താരങ്ങളുടെ പേരുകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
മാസ്റ്റര്‍ ഡാവിഞ്ചി സന്തോഷ്, മാസ്റ്റര്‍ നീരജ് കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ സൈജു കുറുപ്പ്, സുധികോപ്പ, ദിനേശ് പ്രഭാകര്‍ തുടങ്ങിയ വന്‍ താരനിരതന്നെയുണ്ട്.
വിനീത് തട്ടില്‍, പ്രശസ്ത പിന്നണി ഗായിക ശ്രേയ രാഘവ്, അബു വളയകുളം, മരിയ പ്രിന്‍സ് ആന്റണി, അജീഷ, ഉമാ എന്നിവരും ചിത്രത്തില്‍ ഭാഗമാകുന്നുണ്ട്.
ദീപക് വാസന് ആണ് ചിത്രത്തിന്റെ തിരക്കഥസംഭാക്ഷണം ഒരുക്കിയിരിക്കുന്നത്. 'തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍' എന്ന ചിത്രത്തിലെ 'ജാതിക്ക തോട്ടം' ഗാനം രചിച്ച സുഹൈല്‍ കോയയാണ് 'പല്ലൊട്ടി 90'KIDS' ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. സംസ്ഥാന അവാര്‍ഡ് ജേതാവായ പ്രകാശ് അലക്സാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ ദേശീയ പുരസ്കാര ജേതാവായ ബംഗ്ലാന്‍ ആണ്.
ഛായാഗ്രഹണം- ഷാരോണ്‍ ശ്രീനിവാസ്, എഡിറ്റിങ്ങ്- രോഹിത് വി എസ് വാരിയത്ത്. പശ്ചാത്തല സംഗീതം- പ്രകാശ് അലക്സ്, ചീഫ് കണ്ട്രോളര്- ബാദുഷ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- വിജിത്ത്, സൗണ്ട് ഡിസൈന്‍- ശങ്കരന് എ എസ്, കെ സി സിദ്ധാര്ത്ഥന്, സൗണ്ട് മിക്സിങ്ങ്- വിഷ്ണു സുജാതന്‍, മേക്കപ്പ്- നരസിംഹ സ്വാമി, കേസ്റ്റ്യൂം- പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍സ്- നിദാദ് കെ എന്‍, കാസ്റ്റിംഗ് ഡയറക്ടര്‍- അബ്ദു വളയകുളം, ക്രീയേറ്റീവ് ഡിസൈന്‍- കിഷോര്‍ ബാബു വയനാട്.