എ.എസ്. ദിനേശ്
കൊച്ചി:
ബേബി സായൂജ്യ, സൂരജ് സൂര്യ, ശേഷിക, രാംജിത്, ജോസ്, നീനു, ഷീല നായര്‍, സുധീഷ്, ഷിഫാസ്, അജാസ്, സജിത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
രാജശ്രീ ക്രിയേഷന്‍സിന്റെ ബാനറില്‍ സൂരജ് സൂര്യ സംവിധാനം ചെയ്യുന്ന 'പാനിക് ഭവാനി' എന്ന സസ്പെന്‍സ് ഹൊറര്‍ ത്രില്ലര്‍ ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.
കേരളത്തില്‍ ജീവിക്കുന്ന ഒരു പാവപ്പെട്ട തമിഴ് കുടുംബ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് നേരെ നടക്കുന്ന പീഢനങ്ങള്‍ക്കെതിരെ ഉള്ള പ്രമേയമാണ് ഈ ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്.
ഒരു തമിഴ് പാട്ടും ഒരു മലയാളം പാട്ടും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഛായാഗ്രഹണം നൗഷാദ് ചെട്ടിപ്പടി നിര്‍വ്വഹിക്കുന്നു.
സൂരജ് സൂര്യ, സുന്ദര്‍ കോയമ്പത്തൂര്‍ എന്നിവരുടെ വരികള്‍ക്ക് അജിത് ഏലൂര്‍ സംഗീതം പകരുന്നു.
എഡിറ്റിംങ്,വിഎഫ്എക്സ്- അരുണ്‍ കൃഷ്ണ, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷിഫാസ് ഹുസൈന്, കല- അര്ജ്ജുന് രാവണ, മേക്കപ്പ്- നീനു പയ്യാനയ്ക്കല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- എസ് ഗോവിന്ദ് രാജ്, പോസ്റ്റര്‍ ഡിസൈന്‍- അരുണ്‍, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com