CNA
കൊച്ചി:
സൈജു കുറുപ്പ്, സ്രിന്ദദര്ശന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സിന്റോ സണ്ണി സംവിധാനം 'പാപ്പച്ചന് ഒളിവിലാണ്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി.
തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ല നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അജു വര്‍ഗ്ഗീസ്, വിജയരാഘവന്, ജഗദീഷ്, ജോണി ആന്റെണി, കോട്ടയം, ശിവജി ഗുരുവായൂര്‍, കോട്ടയം നസീര്‍, ജോളി ചിറയത്ത്, വീണ നായര്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ബി കെ ഹരിനാരായണന്, സിന്റോ സണ്ണി എന്നിവരുടെ വരികള്‍ക്ക് ഓസേപ്പച്ചന്‍ ഈണം പകരുന്നു.
ഛായാഗ്രഹണം- ശ്രീജിത്ത് നായര്‍, എഡിറ്റര്‍- രതിന് രാധാകൃഷ്ണന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- പ്രശാന്ത് നാരായണന്, കല- വിനോദ് പട്ടണക്കാടന്‍,
കോസ്റ്റ്യൂസ് ഡിസൈന്‍- സുജിത് മട്ടന്നൂര്‍, മേക്കപ്പ്- മനോജ്, കിരണ്‍.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- ബോബി സത്യശീലന്, പ്രൊഡക്ഷന്‍ മാനേജര്‍- ലിബിന് വര്‍ഗീസ്, പ്രൊഡക്ഷന്‍ എക്സിക്യട്ടീവ്- പ്രസാദ് നമ്പിയന്‍ക്കാവ്,
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com