Editor: MM Kamath
കൊച്ചി:
ബ്ലൂ 7 സ്റ്റോറീസിന്റെ ബാനറില്‍ നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ സുനില്‍ പണിക്കര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് 'പാതാളക്കരണ്ടി'.
'പാതാളക്കരണ്ടി'യുടെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് വിശ്വന് ആണ്.
'ഔട്ട് ഓഫ് ഫോക്കസ്', 'ഡോ. പേഷ്യന്റ്', 'അപ്പവും വീഞ്ഞും' എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിശ്വന് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പാതാളക്കരണ്ടി'.
ചിത്രത്തില്‍ ചെമ്പന്‍വിനോദ്, അഭിരാമി, ജാഫര്‍ ഇടുക്കി, സുധീര്‍കരമന, ബിനോയ് നമ്പാല, സുനില്‍ പണിക്കര്‍, ബേബി അപ്സര പ്രമോദ്,
ബേബിഅല്മിത്ര എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു.
പാലക്കാടന്‍ ഗ്രാമത്തിന്റെ പശ്ചാത്തലത്തിലൂടെ ഒരു തികഞ്ഞ കുടുംബകഥ ഏറെ രസാവഹമായി പറയുകയാണ് ഈ ചിത്രത്തിലൂടെ.
മുഴുക്കുടിയനായ ഭര്‍ത്താവും രണ്ടു കൊച്ചു പെണ്‍കുട്ടികളുമായി കഴിയുന്ന ഒരു സ്ത്രീയെ കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്റെ കഥാവികസനം.
ഇവരുടെ വീടിന്റെ സമീപത്ത് കിണര്‍ പണിയാനെത്തുന്ന നാലു പേര്. കിണര്‍ പണിക്കിടയില്‍ പത്തു ദിവസങ്ങള്‍ക്കുള്ളില്‍ അരങ്ങേറുന്ന രസാകരമായ സംഭവങ്ങളാണ് ഈ ചിത്രത്തിന്നാധാരം.
സംഗീതം- സുനില്‍ കുമാര്‍ പി.കെ., ക്യാമറ- സിനു സിദ്ധാര്‍ത്ഥ്, കലാസംവിധാനം- രഞ്ജിത്ത് കോത്തെരി, മേക്കപ്പ്- അനില്‍ നേമം, കോസ്റ്റ്യം ഡിസൈന്‍- ഇന്ദ്രന്‍സ് ജയന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷാജി ഒലവക്കോട്.
'പാതാളക്കരണ്ടി'യുടെ ചിത്രീകരണം ഒക്ടോബര്‍ പതിനെട്ടിന് പാലക്കാട് ആരംഭിക്കും.
Online PR - CinemaNewsAgency.Com