ന്യൂസ് ഡെസ്ക്-
തിരു:
ഈ വര്‍ഷത്തെ പത്മപ്രഭാ പുരസ്കാരത്തിന് ശ്രീകുമാരന്‍തമ്പി അര്‍ഹനായി. കവിയും ഗാനരചയിതാവും തിരക്കഥാകൃത്തും നിര്‍മാതാവും സംവിധായകനും എന്ന നിലയില്‍ വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ശ്രീകുമാരന്‍ തമ്പിക്ക് കഴിഞ്ഞു. കെ ജയകുമാര്‍ ഐഎഎസ് തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്ത് കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. മലയാള ചലച്ചിത്ര ഗാനശാഖയെ ജനകീയമാക്കി യതില്‍ ശ്രീകുമാരന്‍തമ്പി വലിയ പങ്കുവഹിച്ചു. രചനകള്‍കൊണ്ട് മലയാള കവിതയെയും ഗാനങ്ങളെയും മാത്രമല്ല സംസ്കാരത്തെയും പുതിയൊരു തലത്തിലേക്ക് ഉയര്‍ത്തിയ പ്രതിഭാവിലാസത്തെ മുന്‍നിര്‍ത്തിയാണ് ശ്രീകുമാരന്‍ തമ്പിക്ക് പത്മപ്രഭാ പുരസ്കാരം നല്‍കുന്നതെന്ന് പത്മപ്രഭാ സ്മാരക ട്രസ്റ്റ് ചെയര്‍മാനായ ശ്രേയംസ് കുമാര്എംപി അറിയിച്ചു.