ഇന്റര്‍നാഷണല്‍ ഡെസ്ക്-
കാലിഫോര്‍ണിയ:
കാലിഫോര്‍ണിയ: മുതിര്‍ന്ന ഹോളിവുഡ് നടി പട്രീഷ്യ ഹിച്കോക്ക് (93) അന്തരിച്ചു.
വിഖ്യാത സംവിധായകന് ആല്‍ഫ്രഡ് ഹിച്കോക്കിന്റെ മകളാണ്. കാലിഫോര്‍ണിയയിലെ തൗസന്റ് ഓക്സില് ആഗസ്റ്റ് 9ന് ആയിരുന്നു മരണം സംഭവിച്ചത്.
ലണ്ടനിലെ റോയല്‍ അക്കാദമി ഓഫ് ഡ്രമാറ്റിക് ആര്‍ട്ടിലെ പഠനത്തിനു ശേഷമാണ് അഭിനയമേഖലയിലേക്ക് എത്തിയത്.
ഹിച്കോക്കിന്റെ 'സ്റ്റേജ് െ്രെഫറ്റ്' (1950) ആണ് പട്രീഷ്യയുടെ ആദ്യ സിനിമ. 'സ്ട്രേഞ്ചേഴ്സ് ഓണ്‍ എ ട്രെയ്ന്‍', 'സൈക്കോ' തുടങ്ങിയ ഹിച്ച്കോക്ക് ചിത്രങ്ങളിലും പട്രീഷ്യ വേഷമിട്ടിരുന്നു.
1951ല്‍ പുറത്തിറങ്ങിയ ചിത്രം 'സ്ട്രേഞ്ചേഴ്സ് ഓണ്‍ എ ട്രെയിനി'ല്‍ പട്രീഷ്യ അവതരിപ്പിച്ച ബാര്‍ബറ മോര്‍ട്ടണ്‍ എന്ന കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
'ദി കേസ് ഓഫ് തോമസ് പൈക്ക്', 'ദി മഡ്‍ലാര്‍ക്ക്', 'ദി ടെന്‍ കമാന്റ്മെന്റ്സ്' എന്നീ ചിത്രങ്ങളിലും 'സസ്പെന്‍സ്', 'സസ്പീഷ്യന്', 'മൈ ലിറ്റില്‍ മാര്‍ഗി', 'മാറ്റിനി തീയേറ്റര്‍', 'ദി ലൈഫ് ഓഫ് റൈലി' തുടങ്ങിയ ടെലിവിഷന്‍ സിരീസുകളിലും പട്രീഷ്യ അഭിനയിച്ചിട്ടുണ്ട്.