CNA
കൊച്ചി:
മലയാള സിനിമയില്‍ ഗാനങ്ങള്‍ റിലീസ് ചെയ്യുവാനായി ഇതാ പുതിയ യൂട്യൂബ് ചാനല്‍ അരങ്ങേറ്റം കുറിക്കുന്നു.
ഉണ്ണിമേനോന് ആലപിച്ച 'അവില്‍പൊതി' എന്ന ശ്രീഗുരുവായൂരപ്പന് ഗാനവുമായി ഡിസംബര്‍ രണ്ടിന് അവതരിപ്പിച്ചു കൊണ്ട് പാട്ടുകൊട്ടക (Pattu Kottaka) എന്ന യൂട്യൂബ് ചാനല്‍ തുടക്കം കുറിക്കുകയാണ്.
തുടര്‍ന്ന് മുരുകന് കാട്ടാകടയുടെ കവിതയും, നഞ്ചിയമ്മയുടെ ഗാനങ്ങളും, സിനിമ ഗാനങ്ങളും 'പാട്ടു കൊട്ടക'യിലൂടെ ഏവര്‍ക്കും കാണാം.
സംഗീതത്തിനു പ്രാധാന്യം നല്കുന്ന ചാനല്‍ ആയിരിക്കും 'പാട്ടു കൊട്ടക'.
Online PR - CinemaNewsAgency.Com