എ എസ് ദിനേശ്-
കൊച്ചി:
'സണ്‍ ഓഫ് അലിബാബ, നാല്പത്തിയൊന്നാമന്' എന്ന ചിത്രത്തിന് ശേഷം നജീബ് അലി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 'പാവ കല്യാണം'.
ഫിലിം ഫോര്‍ട്ട് പ്രൊഡക്കഷന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ പൂജാ കര്‍മ്മം എറണാകുളം 'അമ്മ' ആസ്ഥാന മന്ദിരത്തില്‍ വെച്ചു നിര്‍വ്വഹിച്ചു.
ചടങ്ങില്‍ മലയാള സിനിമയിലെ പ്രമുഖര്‍ പങ്കെടുത്തു.
ഒരു പാവ പ്രധാന കഥാപാത്രമാകുന്ന ഈ ചിത്രത്തില്‍ ബിജു സോപാനം, ഹരീഷ് പേരടി, ധര്മജന് ബോള്‍ഗാട്ടി, കലാഭവന്‍ പ്രജോദ്, കാരാട്ട രാജ, ജുനൈദ് ശൈഖ്, ചാള മേരി, ശിവജി ഗുരുവായൂര്‍, നന്ദകിഷോര്‍, ലിഷോയ്, രാജസാഹിബ്, കിരണ്‍ രാജ്, വി.കെ ബൈജു, ഷോബി തിലകന്, അമര്‍നാഥ്, ചാര്‍ളി ബാല, കൊല്ലം സുധി, അനീഷ് രവി, കോട്ടയം പ്രതീപ്, കോബ്ര രാജേഷ്, ഉല്ലാസ് പന്തളം, ജീജ സുരേന്ദ്രന് തുടങ്ങിവര്‍ക്കൊപ്പം മലയാള, തമിഴ് താരങ്ങളും അഭിനയിക്കുന്നു.
ഗാനരചന- ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്, കഥ- ഹരിശ്രീ ബ്രിജേഷ്.
ഏപ്രില്‍ ആദ്യവാരം ചിത്രികരണം ആരംഭിക്കുന്ന ഈ ചിത്രത്തില്‍ പാവ ഒരു കഥാപാത്രമാകുന്നുവെന്നതാണ് പ്രധാന ആകര്‍ഷണ ഘടകം.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com