CNA
കൊച്ചി:
ബാഹ്യ സൗന്ദര്യത്തേക്കാള്‍ ആന്തരിക സൗന്ദര്യത്തെ സ്നേഹിക്കാന്‍ പറയുന്ന ഒരച്ഛന്റെയും ആറാം ക്ലാസ്സില്‍ പഠിക്കുന്ന മകന്റെയും ആത്മബന്ധത്തിന്റെ ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ഹ്രസ്വ ചിത്രമാണ് 'പഴംപൊരി'.
വിവേക് വൈദ്യനാഥന് സംവിധാനം ചെയ്യുന്ന ഈ ചിത്രം ജൂലായ് ആറിന് വൈകീട്ട് നാല് മണിക്ക് പ്രശസ്ത ചലച്ചിത്ര താരം ഉണ്ണിമുകുന്ദന് തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യുന്നു.
സൈന വീഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെ 'പഴംപൊരി' പ്രേക്ഷകരുടെ മുന്നിലെത്തുന്നു.
സന്തോഷ് ബാലരാമപുരം നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ വിജു കൊടുങ്ങല്ലൂര്‍, മാസ്റ്റര്‍ കൃഷ്ണദേവ് വിനോദ് എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
vഇരുപത്തഞ്ചിലധികം അവാര്‍ഡുകള്‍ ഈ ഹ്രസ്വ ചിത്രത്തിന് ഇതുവരെ ലഭിച്ചിട്ടുണ്ട്. അതില്‍ മികച്ച സംവിധായകന്, മികച്ച തിരക്കഥ, മികച്ച ആശയ ചിത്രം തുടങ്ങി, അഭിനയത്തില്‍ മികച്ച ബാലതാരത്തിന് മാസ്റ്റര്‍ കൃഷ്ണദേവ് വിനോദിനും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച വിജു കൊടുങ്ങല്ലൂരിനും മികച്ച നടനുള്ള പുരസ്കാരങ്ങള്‍ 'പഴംപൊര' യിലൂടെ ലഭിച്ചിട്ടുണ്ട്.
രചന- വിനു തട്ടാംപടി, ഛായാഗ്രഹണം- മഹേഷ് പട്ടണം, സംഗീതം- റെല്‍സ് റോപ്സണ്‍, നിര്‍മ്മാണ നിര്‍വ്വഹണം- ഹോചിമിന്‍ കെ സി.
Online PR - CinemaNewsAgency.Com