CNA
കൊച്ചി:
കനിഹ, പ്രതാപ് പോത്തന്, ടിനി ടോം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹരിദാസ് സംവിധാനം ചെയ്ത 'പെര്‍ഫ്യൂം' സൈന പ്ലേയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തി.
ശ്രീകുമാരന്‍ തമ്പി, സുധി, അഡ്വ. ശ്രീരഞ്ജിനി, സുജിത്ത് കറ്റോട് എന്നിവര്‍ എഴുതിയ വരികള്‍ക്ക് രാജേഷ്ബാബു കെ സംഗീതം പകരുന്നു.
കെ എസ് ചിത്ര, മധുശ്രീ നാരായണന്, പി കെ സുനില്‍ കുമാര്‍, രഞ്ജിനി ജോസ് എന്നിവരാണ് ഗായകര്‍. അപ്രതീക്ഷിതമായി നഗരത്തില്‍ ജീവിക്കേണ്ടി വരുന്ന ഒരു സ്ത്രീയില്‍ നഗരത്തിന്റെ സ്വാധീനം എത്രമാത്രം തീവ്രമാണെന്നും, നഗരത്തിന്റെ പ്രലോഭനങ്ങളില്‍ പെട്ടുപോകുന്ന അവരുടെ ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികളും അതിജീവനവുമാണ് ചിത്രത്തില്‍ വരച്ചു കാട്ടുന്നത്.
സ്ത്രീ സമൂഹത്തിന്റെ അന്തസ്സിനെ ഉയര്‍ത്തിക്കാട്ടുന്ന ചിത്രത്തിലെ ദൃശ്യഭാഷ പെര്‍ഫ്യൂമിന്റെ മറ്റൊരു പുതുമയാണ്.
മോത്തി ജേക്കബ് പ്രൊഡക്ഷന്‍സ്, നന്ദന മുദ്ര ഫിലിംസ് എന്നി ബാനറില്‍ മോത്തി ജേക്കബ് കൊടിയാത്ത്, സുധി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജത്ത് മേനോന് നിര്‍വ്വഹിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ശരത്ത് ഗോപിനാഥ്, രചന- കെ പി സുനില്‍, ക്യാമറ- സജത്ത് മേനോന്, എഡിറ്റര്‍- അമൃത് ലൂക്ക, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷാജി പട്ടിക്കര, ആര്‍ട്ട്- രാജേഷ് കല്പത്തൂര്, കോസ്റ്റ്യൂം- സുരേഷ് ഫിറ്റ്വെല്, മേക്കപ്പ്- പാണ്ഡ്യന്, സ്റ്റില്‍സ്- വിദ്യാസാഗര്‍, പരസ്യകല- മനോജ് ഡിസൈന്‍.
Online PR - CinemaNewsAgency.Com