CNA
കൊച്ചി:
എം എസ് നാസര്‍, ഉല്ലാസ് പന്തളം, അനഘ മധു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ കെ തിലക് സംവിധാനം ചെയ്യുന്ന 'പെരുംകാളിയാട്ടം' ജനുവരി പത്തൊമ്പതിന് പ്രദര്‍ശനത്തിനെത്തന്നു.
അമല്‍ രാജ് ദേവ്, പുലിയനം പൗലോസ്, അകം അശോകന്, സിറാജ് കൊല്ലം, കോഴിക്കോട് നാരായണന് നായര്‍, രാഘവന് പുറക്കാട്, ശശി കുളപ്പുള്ളി,
ചന്ദ്രമോഹന്, കൃഷ്ണന് കലാഭവന്‍, ഷാജി ദാമോദരന്‍, എം എം പുറത്തൂര്‍, മാസ്റ്റര്‍ ദേവകൃഷ്ണ, പൂജാ നിധീഷ്, സിന്ധു ജേക്കബ്, മോളി കണ്ണമാലി,
പൊന്നു കുളപ്പുള്ളി, കോഴിക്കോട് ശാരദ, ബേബി ശിവദ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
കലാസാഗര ഫിലിംസിന്റെ ബാനറില്‍ ഷാജി ദാമോദരന്‍ തിരക്കഥയുമെഴുതി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശെല്‍വരാജ് അറുമുഖന് നിര്‍വ്വഹിക്കുന്നു.
സുദര്ശന് കോടത്ത് എഴുതിയ വരികള്‍ക്ക് സതീഷ് ഭദ്ര സംഗീതം പകരുന്നു. ബിജിഎം- ശ്യാംധര്‍മ്മന്‍, എഡിറ്റര്‍- അഭിലാഷ് വസന്തഗോപാലന്‍, എക്സിക്യൂട്ടീവ്പ്രൊഡ്യൂസര്‍- മുജീബ് റഹ്മാന് ആങ്ങാട്ട്, സുന്ദരന്‍ അങ്കത്തില്‍, റാഫി മൂലക്കല്, റൂബി സാദത്ത്, ലൈന്‍ പ്രൊഡ്യൂസര്‍- സാദത്ത് താനൂര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷാജി പട്ടിക്കര, കല- ധനരാജ് താനൂര്‍, മേക്കപ്പ്- ഷിജി താനൂര്‍, വസ്ത്രാലങ്കാരം- നിയാസ് പാരി, സ്റ്റില്‍സ്- അനില്‍ പേരാമ്പ്ര, ശ്രീജിത്ത് കാന്‍ഡിഡ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- വിനു രാഘവ്, ആക്ഷന്‍- ബ്രൂസ് ലീ രാജേഷ്, നൃത്തം- സഹീര്‍ അബ്ബാസ്, രേണുക സലാം, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com