CNA
കൊച്ചി:
പ്രശസ്ത ക്യാന്‍സര്‍ രോഗ വിദഗ്ധനായ ഡോക്ടര്‍ വി പി ഗംഗാധരന്റെ അനുഭവങ്ങളെ ആസ്പദമാക്കി വരദായിനി ക്രിയേഷന്‍സിന്റ ബാനറില്‍ ബൈജു കെ. ബാബു നിര്‍മ്മിച്ച് നിബു പേരേറ്റില്‍ സംവിധാനം ചെയ്യുന്ന 'പെരുമ്പറ' എന്ന ഹ്രസ്വ ചിത്രത്തിന്റെ പൂജ എറണാകുളം ഐ.എം.എ ഹാളില്‍ നടന്നു.
ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി നാലിന് രാവിലെ ഒമ്പതിന് ഓന്‍കോ സര്ജന് ഡോക്ടര്‍ ജോജോ ജോസഫ് ഭദ്രദീപം തെളിയിച്ചു.
ചടങ്ങില്‍ വെച്ച് കാന്‍സര്‍ രോഗത്തില്‍ നിന്നും വിമുക്തി നേടിയ ദീര്‍ഘദൂര ഓട്ടക്കാരനായ അഷറഫിനെ ആദരിച്ചു.
ഡോ. വി.പി ഗംഗാധരന്റെ ചികിത്സയും അദ്ദേഹം നല്കിയ ആത്മധൈര്യവുമാണ് തന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹംപറഞ്ഞു.
കാന്‍സര്‍ ബാധിതര്‍ക്ക് വേണ്ടി നിര്മ്മാതാവ്ബൈജു കെ. ബാബു നല്കിയ ധനസഹായം നടന് അനീഷ് രവി അഷ്റഫിന് കൈമാറി.
ഹൃസ്വ ചിത്രത്തിന്റെ ചിത്രീകരണം മൂന്നാറും പരിസര പ്രദേശങ്ങളിലുമായിആരംഭിച്ചു.
അനീഷ് രവി, സീമ ജി നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തിരക്കഥ- സുഗതന് കണ്ണൂര്‍, ഛായാഗ്രഹണം- കൃഷ്ണകുമാര്‍ കോടനാട്, പ്രൊഡക്ഷന്‍ കണ്ട്രോളര്- രതീഷ് കരുനാഗപ്പള്ളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ശ്യാം പ്രേം, കലാസംവിധാനം-ജോമോന്, മേക്കപ്പ്- രതീഷ്, നിശ്ചല ഛായാഗ്രഹണം- ജിതേഷ്ദാമോദര്‍, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com