CNA
കൊച്ചി:
ഭയ്യഭയ്യ, പ്രമുഖന്, പറങ്കിമല എന്നീ മലയാള ചിത്രങ്ങളൂടെ മലയാളികളുടെ മനംകവര്‍ന്ന ദക്ഷിണേന്ത്യന്‍ നായിക വിനുദ ലാല്‍ പ്രധാന കഥാപാത്രമായെത്തുന്ന തമിഴ് ചലച്ചിത്രം 'പിത്തലമാത്തി' എന്ന തമിഴ് ചലച്ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.
മാണിക്യവിദ്യ സുരേഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വച്ച് നിര്‍വ്വഹിച്ചു.
ശ്രീ ശരവണാ ഫിലിംസിന്റെ ബാനറില്‍ ജി ശരവണന് നിര്‍മ്മിക്കുന്ന നാലാമത്തെ തമിഴ് ചിത്രമാണ്.
പ്രശസ്ത തെലുങ്ക് ക്യാമറാമാന് വെങ്കിട് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
ദേശീയ അവാര്‍ഡ് ജേതാവ് തബിരാമയ്യ, സംസ്കൃതി ഷേണായി, മഹിമ ഉമാപതി രാമയ്യ, ബാലശരവണന്‍, ചേരന്രാജ്, ദേവദര്‍ശിനി, വിദുലേഘ മധുരൈ മുത്തു, കൊട്ടച്ചി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
മോസസ്, അരുണാഗിരി എന്നിവര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.
രക്ഷിതാ സുരേഷ്, അന്തോണി ദാസന് തുടങ്ങിയവരാണ് ഗായകര്‍. കൊറിയോഗ്രാഫിൃ ദിനേശ് മാസ്റ്റര്‍, വാസന്, ദീനാമാസ്റ്റര്, സംഘട്ടനം- സുപ്രീംസുന്ദര്‍,
അലങ്കാരം മൂവേന്ന്ദര്, മാനേജര്‍- എവി പളനി സ്വാമി.
അനീതിക്കെതിരെ പോരാടുന്ന ജില്ലാ റവന്യൂ ഉദ്യോഗസ്ഥയായിട്ടാണ് വിനുദ ലാല്‍ പ്രത്യക്ഷപ്പെടുന്നത്.
ജില്ലാ അധികാരിയുടെ വ്യക്തി ജീവിതത്തിലെ ബലഹീനതകള്‍ കര്മ്മരംഗത്തുണ്ടാക്കുന്ന സ്വാധീനത്തെ വരച്ചുകാട്ടുന്നതോടൊപ്പം കഥാനായകനും കൂട്ടുകാരനും ചെയ്യുന്ന പിത്തല മത്തി തരം (തരികിട പരുപാടികള്‍) കൊണ്ട് ജില്ലാ റവന്യൂ ഓഫിസറായ പ്രേമാശങ്കറിന്റെയും മറ്റ് ഓരോരുത്തരുടെയും ജീവിതത്തിലുണ്ടായ മാറ്റങ്ങളും, പ്രശ്നങ്ങളുമാണ് സെന്റിമെന്റ്റല് കോമഡി സിനിമയായ 'പിത്തലമാത്തി'യില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.
ആക്ഷനും പ്രണയവും, ഹാസ്യവും സമന്വയിപ്പിച്ച് കൊണ്ട് അവതരിപ്പിക്കുന്ന 'പിത്തലമാത്തി' ഉടന്‍ പ്രദര്‍ശനത്തിനെത്തുന്നു.
പിആര്‍ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com