CNA
കൊച്ചി:
എ.വി.എ. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ.വി. അനൂപ് നിര്‍മ്മിച്ച് സാന്ദീപ് സംവിധാനം ചെയ്ത 'പൊളിറ്റിക്കല്‍ കറക്ട്നസ്' എന്ന ടെലിഫിലിമിലെ രണ്ടാമത്തെ ഗാനം റിലീസായി.
'എല്ലാരും ഡല്‍ഹീ പോയി...' എന്നാരംഭിക്കുന്ന അടിപൊളി ഗാനമാണ് മനോരമ മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസായത്.
കൗണ്‍സിലര്‍ റാം മോഹന്‍ തമ്പിയുടെ മകന് ധീരതയ്ക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ വീട്ടില്‍ കുടുംബാംഗങ്ങള്‍ക്കായി നടത്തിയ ഗെറ്റ് ടു ഗെതര്‍ വേളയില്‍ എല്ലാവരും ചേര്‍ന്ന് ആലോഷിക്കുന്ന രീതിയിലാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
മനുഗോപാല്‍ എഴുതിയ വരികള്‍ക്ക് ധീരജ് സുകുമാരനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
'രാഷ്ട്രീയക്കളി നെറ്റ്ഫഌക്സ് സീരീസ് ആയ സ്ക്വിഡ് ഗെയിം പോലെയാണ്. അവിടെ പരാജയമില്ല, മരണമേയുള്ളൂ...'
പൊളിറ്റിക്കല്‍ മാപ്പില്‍ ഒരു കസേര വലിച്ചിടാന്‍ കരുനീക്കങ്ങള്‍ നടത്തുന്ന മുനിസിപ്പല്‍ കൗണ്‍സിലര്‍ രാം മോഹന്‍ തമ്പിയുടെ ജീവിതത്തിലെ ഒരേട് ആണ് 'പൊളിറ്റിക്കല്‍ കറക്ട്നസ്' എന്ന അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ടെലിഫിലിം.
ചെറുചിത്രമാണെങ്കിലും ഒരു ഫീച്ചര്‍ ഫിലിമിന്റെ എല്ലാവിധ സാങ്കേതികതകള്‍ ഉപയോഗിച്ച്, മലയാളത്തിലെ വന്‍കിട സിനിമാ നിര്‍മ്മാതാക്കളില്‍ ഒന്നായ എ.വി.എ. പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ചിത്രമാണിത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ഒരു കുടുംബത്തിലെ അഭിനയവാസനയുള്ള 40 അംഗങ്ങളെ കണ്ടെത്തി പരിശീലിപ്പിച്ച് എടുത്ത ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
മെഡിമിക്സിന്റെ ഉടമ കൂടിയായ ശ്രീ എ.വി. അനൂപ്, തന്റെ കുടുംബത്തിലെ അഭിനേതാക്കളെ കണ്ടെത്തിയാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
സംവിധായകന് സാന്ദീപ് ഈ കുടുംബത്തിലെ അംഗം കൂടിയാണ്.
നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനായ രാഷ്ട്രീയക്കാരനാണ്, അനൂപ് അവതരിപ്പിക്കുന്ന രാം മോഹന്‍ തമ്പി. തമ്പിയുടെ മകന് അഭിജിത്തിന്, ധീരതയ്ക്കുള്ള ദേശീയ അവാര്‍ഡ് ലഭിക്കുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. പുഴയില്‍ മുങ്ങിയ പത്തുവയസുകാരിയെ ജീവന് പണയം വെച്ച് രക്ഷപെടുത്തിയതിനാണ് മകന് അവാര്‍ഡ് ലഭിക്കുന്നത്.
14 വയസുകാരനായമകന്റെ കൗമാര ചിന്തകള്‍ കോര്‍ത്തെടുത്ത് 'അഭിപ്രായം 14' എന്ന പുസ്തകം അവാര്‍ഡിനൊപ്പം ഇറങ്ങുന്നു...
നാടും കുടുംബവും ഇത് ആഘോഷിക്കുന്നു. ഒടുവില്‍ തമ്പിയെ ഞെട്ടിച്ചുകൊണ്ട് ഒരു കഥാപാത്രം രംഗത്തുവരുന്നതാണ് 'പൊളിറ്റിക്കല്‍ കറക്ട്നസിന്റെ വഴിത്തിരിവ്.
ജഡ്ജിയും മുന്‍ ആരോഗ്യവകുപ്പ് ഡയറക്ടറും ബിസിനസുകാരും അടക്കം കോഴിക്കോട് പുഷ്പവിലാസം കുടുംബത്തിലെ 40 പേരാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.
മനു ഗോപാലാണ് കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം ഷിജി ജയദേവന്.
സംഗീതം- ധീരജ് സുകുമാരന്‍, ഗാനരചന- മനുഗോപാല്‍, ദുര്‍ഗ അരവിന്ദ്, എഡിറ്റര്‍- മെന്‍ഡസ് ആന്റണി, കലസംവിധാനം- ഉപേന്ദ്രനാഥ്, മേക്കപ്പ്- ബിനീഷ്, സൗണ്ട്- ആദര്‍ശ് ജോസഫ്, ക്രിയേറ്റീവ് ഹെഡ്- ജിതേന്ദ്രന്, സ്റ്റില്‍- ശ്രീജിത് ചെട്ടിപടി, അസോസിയേറ്റ് ഡയറക്ടര്‍- ഹരി മോഹന്‍ രാജ.
മലയാളത്തിലെ പ്രശസ്ത ചാനലില്‍ പ്രീമിയര്‍ ചെയ്യുന്ന ചിത്രം പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമിലും ഉടന്‍ റിലീസ് ചെയ്യും.
വാര്‍ത്ത പ്രചരണം- എം.എം. കമ്മത്ത്
Online PR - CinemaNewsAgency.Com