ന്യൂസ് ഡെസ്ക്-
ചെന്നൈ:
കഴിഞ്ഞ ദീപാവലിക്ക് വിജയുടെ ബിഗിലും കാര്‍ത്തിയുടെ കൈദിയും തമ്മിലായിരുന്നു വടം വലി. രണ്ടും ബോക്സ് ഓഫിസില്‍ തൂത്തു വാരി. ഇക്കുറി ദീപാവലിക്ക് തമിഴ്നാട്ടില്‍ തിയറ്ററുകള്‍ തുറക്കുമെങ്കിലും വലിയ സിനിമകള്‍ പ്രദര്‍ശനത്തിന് എത്തില്ല എന്ന നിരാശയിലാണ് സിനിമാ പ്രേമികള്‍. വിജയ്യുടെ 'മാസ്റ്റര്‍' കാര്‍ത്തിയുടെ 'സുല്‍ത്താന്‍' എന്നീ ചിത്രങ്ങള്‍ ജനുവരിയില്‍ റീലീസ് ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്. രണ്ടു ചിത്രങ്ങളും പൊങ്കല്‍ പ്രമാണിച്ചു ഒന്നിച്ച് തിയറ്ററില്‍ എത്തും എന്നാണ് സൂചന. അങ്ങിനെ വന്നാല്‍ കഴിഞ്ഞ ദീപാവലി കാലം പോലെ വരുന്ന പൊങ്കലും ആരാധകര്‍ക്ക് ഉത്സവമാവും. ഈ രണ്ടു ചിത്രങ്ങളും തമ്മില്‍ കടുത്ത മത്സരവും പ്രതീക്ഷിക്കാം.