CNA
കണ്ണൂര്‍:
'സൂപ്പര്‍ ശരണ്യ' എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷം ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സും സ്റ്റക്ക് കൗവ്സും ചേര്‍ന്നു നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് 'പൂവന്'.
നവാഗതനായ വിനീത് വാസുദേവന്‍ സംവിധാനം ചെയ്യുന്ന ഈ സനിമയുടെ ചിത്രീകരണം കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ്, പയ്യന്നൂര്‍ പ്രദേശങ്ങളില്‍ ആരംഭിച്ചു.
ഷെബിന്‍ ബക്കറും ഗിരീഷ് എ.ഡിയുമാണ് നിര്‍മ്മാതാക്കള്‍.
'സൂപ്പര്‍ ശരണ്യ' എന്ന ചിത്രത്തിലെ കാമ്പസ് വില്ലനായ അജിത് മേനോനെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഏറെ കൈയ്യടി വാങ്ങിയ നടന് കൂടിയാണ് സംവിധായകനായ വിനീത് വാസുദേവന്‍.
പരിയാരത്തിനടുത്തുള്ള സ്ത്രീ സ്ത സെന്റ് ആന്റണീസ് പള്ളി വികാരി ഫാദര്‍ ജോസഫ് തുണ്ടെ കാരോട്ടും ശ്രീമതി രാജി കെ.വി.യും ചേര്‍ന്ന് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചതോടെയാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.
ശ്രീമതി വീണയാണ് ഫസ്റ്റ് ക്ലാപ്പ് നല്‍കിയത്.
നിരവധി പുതുമുഖങ്ങള്‍ക്കും അവസരം നല്‍കിയാണ് ഈ ചിത്രത്തിന്റെ അവതരണം.
നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ സമൂഹത്തിന്റെ കാതലായ വിഷയമാണ് ഈ ചിത്രത്തിലൂടെ ചര്‍ച്ച ചെയ്യപ്പെടുന്നത്.
ആന്റണി വര്‍ഗീസ് നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖങ്ങളായ അനിഷ്മ, അഖില, റിങ്കു എന്നിവര്‍ നായികമാരാകുന്നു.
മണിയന് പിള്ള രാജു, കലാഭവന്‍ പ്രചോദ്, വരുണ്‍ ധാരാ, വിനീത്യശ്വം, വിനീത് ചാക്യാര്‍, സജിന്‍ എന്നിവരും പ്രധാന താരങ്ങളാണ്.
രചന- വരുണ്‍ ധാരാ.
സുഹൈല്‍ കോയയുടെ വരികള്‍ക്ക് മിഥുന് മുകുന്ദന് ഈണം പകര്‍ന്നിരിക്കുന്നു.
സജിത് പുരുഷന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
എഡിറ്റിംഗ്- ആകാശ് ജോസഫ് വര്‍ഗീസ്, കലാസംവിധാനം- സാബു മോഹന്‍, കോസ്സ്യും ഡിസൈന്‍- ധന്യാ ബാലകൃഷ്ണന്, മേക്കപ്പ്- സിനൂപ് രാജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- സുഹൈല്‍ എം, അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ്- വിഷ്ണു ദേവന്, സനാദ് ശിവരാജ്. സംവിധാന സഹായികള്‍- റിസ് തോമസ്, അര്ജുന് കെ., കിരണ്‍ ജോസി. ഫിനാന്‍സ് കണ്ട്രോളര്- ഉദയന്‍കപ്രശ്ശേരി, പ്രൊഡക്ഷന്‍ മാനേജേഴ്സ്- എബി കോടിയാട്ട്, മനു ഗ്രിഗറി.
പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്- രാജേഷ് മേനോന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- അലക്സ് ഇ., കുര്യന്.
- വാഴൂര്‍ ജോസ്.
ഫോട്ടോ- ആദര്‍ശ് സദാനന്ദന്.
Online PR - CinemaNewsAgency.Com