CNA
ചെര്‍പ്പുളശ്ശേരി:
പ്രശസ്ത താരങ്ങളായ യവനിക ഗോപാലകൃഷ്ണന്, സീമ ജി നായര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാധ്യമപ്രവര്‍ത്തകനായ പി മുരളി മോഹന്‍ തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന 'പൊട്ടിച്ചൂട്ട്' എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ ആരംഭിച്ചു.
പച്ചയായ മനുഷ്യ ബന്ധങ്ങളുടെ കഥ പറയുന്ന ഈ ചിത്രത്തില്‍ സൂര്യ, അനില്‍ ബേബി, രാജീവ് കാറല്‍മണ്ണ, സുധ നെടുങ്ങാടി, അനില്‍ ബേബി, ഗിരീഷ് ആലമ്പാടന്‍, അഗസ്തി ആനക്കാംപൊയില്‍, ഖാലിദ്, രാജേഷ് അടയ്ക്കാപത്തൂര് തുടങ്ങിയവരും അഭിനയിക്കുന്നു.
അനുഗ്രഹ വിഷന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ദേവന് മോഹന്‍ നിര്‍വഹിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഗിരീഷ് ആലമ്പാട്, സംഗീതം, ബിജിഎം- രാജേഷ് ബാബു കെ ശൂരനാട്, എഡിറ്റിംഗ്- കോട്ടുവിളയില്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷജിത് തിക്കോടി, പ്രൊഡക്ഷന്‍ മാനേജര്‍- പി കൃഷ്ണ പിള്ള, കല- രാജേഷ് അടക്കാപത്തൂര്‍, മേക്കപ്പ്- ബിജി, വസ്ത്രാലങ്കാരം- ദേവന്, ചീഫ് അസോസിയറ്റ് ഡയറക്ടര്‍- മോഹന്‍ സി നീലമംഗലം, അസിസ്റ്റന്റ് ഡയറക്ടര്‍- സത്യന് ചെര്‍പ്പുളശ്ശേരി, പവിദാസ്, സ്റ്റുഡിയോ- ആര് മീഡിയ സ്റ്റുഡിയോസ് കൊച്ചിന്, സ്റ്റില്‍സ്- ഗോപി കുലുക്കല്ലൂര്‍, പോസ്റ്റര്‍ ഡിസൈനര്‍- മനോജ് ഡിസൈന്‍, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com