എഎസ് ദിനേശ്-
കൊച്ചി: :
ആക്ഷന്‍ താരമെന്നാണ് ബാബുആന്റണിയെ വിശേഷിപ്പിക്കാറുള്ളതു. ബാബു ആന്റണി അഭിനയിച്ച സിനിമകള്‍ പരിശോധിചാല് ബോധ്യപ്പെടുന്നസംഗതിയാണതു. Marshal arts പഠിച്ചതുകൊണ്ടു സിനിമയിലെ ആക്ഷന്‍ രംഗങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ ബാബു ആന്റണിക്ക് കഴിഞ്ഞിരുന്നു. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'പവര്‍ സ്റ്റാര്‍' എന്ന ആക്ഷന്‍ സിനിമയില്‍ നായകന് ബാബു ആന്റണിയാണ്. ഒപ്പം ഹോളിവുഡ് നടന് ലൂയിസ്മാന്ഡിലറും അഭിനയിക്കുന്നു. ലൂയിസ്മാന്ഡിലറും marshal arts പഠിച്ച വ്യക്തിയാണ്. ബാബു ആന്റണിയുമായുള്ള സൗഹൃദമാണ് US ല്‍ നിന്ന് ലൂയിസമാന്ഡിലറെ മലയാളത്തില്‍ എത്തിച്ചത്. 'സിനിമയുടെ പ്രാരംഭ ചര്‍ച്ചകള്‍ നടക്കുന്ന സമയത്തു marshal arts ഒക്കെ പഠിച്ച അത്യാവശ്യം അറിയപ്പെടുന്ന ഒരു ഹോളിവുഡ് നടനെ കിട്ടുമോയെന്ന് സംവിധായകന് എന്നോട് ചോദിച്ചു. അമേരിക്കയില്‍ എനിക്ക് അറിയാവുന്ന ആക്ടര്‍മാരില്‍ ചിലരോട് ഇതേക്കുറിച്ച് സൂചിപ്പിക്കുകയും അക്കൂട്ടത്തില്‍ ലൂയിസിനോടും പറഞ്ഞു. അദ്ദേഹം ഓക്കേ പറഞ്ഞതോടെ അന്വേഷണം അവിടെ അവസാനിപ്പിച്ചു'വെന്ന് ബാബു ആന്റണി. സിനിമയില്‍ വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് ഹോളിവുഡ് നടന് ലൂയിസ്മാന്ഡിലര് അവതരിപ്പിക്കുന്നതു.