സി എന്‍ എ-
കൊച്ചി:
നമ്മുടെ സിലബസ്സുകളിലും, ധര്‍മ്മശാസ്ത്രങ്ങളിലും അപൂര്‍ണ്ണതയുടെ ചാപ്പ കുത്തി പാര്ശ്വവല്ക്കരിക്കപ്പെട്ടു പോയവരുടെ അസ്തിത്വ വ്യഥകളുടെയും ജീവിത പോരാട്ടങ്ങളുടെയും കഥ ചലച്ചിത്രമാക്കുകയാണ് സംവിധായകന് പ്രദീപ് ചൊക്ലി.
'പ്രദക്ഷിണം', 'ഇംഗ്ലിഷ് മീഡിയം', 'പേടി തൊണ്ടന്' തുടങ്ങിയ തന്റെ മുന്‍ സിനിമകളിലെ പോലെ തന്നെ പുതിയ ചിത്രത്തിലും മറ്റൊരു സാമുഹ്യ വിഷയമാണ് പ്രദീപ് പറയുന്നത്.
തന്റെ അസ്തിത്വ പൂര്‍ണതക്ക് വേണ്ടി ട്രാന്‍സ്ജന്‍ഡറായ അനന്യ കുമാരി നടത്തിയ ജീവിത സമരങ്ങളാണ് തന്റെ പുതിയ ചിത്രത്തിന് ആധാരം.
അനന്യയായി ഒരു ട്രാന്‍സ്ജെഡര്‍ തന്നെ വേഷമിടുന്നു. ഒപ്പം, മലയാളത്തിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്ന ഈ സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CNA.