CNA
കൊച്ചി:
ബിപിന്‍ ജോസ്, സിത്താര വിജയന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിമല്‍ വിജയകുമാര്‍ സംവിധാനം ചെയ്ത 'പ്രാണ' എന്ന റൊമാന്റിക് ട്രാവല്‍ മ്യൂസിക് വീഡിയോ പ്രേക്ഷക ശ്രദ്ധ നേടുന്നു.
കെ. എസ്. ഹരിശങ്കര്‍ ആലപിച്ച ഏറ്റവും പുതിയ ഗാനമായ, 'പ്രാണ'യിലെ 'ദൂരങ്ങള്‍ നീളുന്നു...' എന്നാരംഭിക്കുന്ന ഗാനം കൂടുതല്‍ പ്രേക്ഷക ശ്രദ്ധ ഏറേ നേടുകയാണ്.
പ്രശസ്ത സിനിമാ സംഗീത സംവിധായകന് ശ്രീജിത്ത് ഇടവനയാണ് ഈണം നല്കി ഒരുക്കിയത്. സംഭാഷണങ്ങളും പാട്ടും ഇടകലര്‍ന്നു വരുന്ന പ്രത്യേക അവതരണ രീതിയാണ് 'പ്രാണ'യെ വ്യത്യസ്ത മാക്കുന്നത്.
നയന്‍താരയുടെതാണ് വരികള്‍. സില്‍വര്‍ഫേണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മധു മേനോന് കരുമാട്ട് നിര്‍മിച്ച പ്രാണയുടെ ഛായാഗ്രഹണം പ്രശ്സ്ത സിനിമാറ്റോഗ്രാഫര്‍ പാപ്പിനു നിര്‍വ്വഹിക്കുന്നു.
തന്റെ നഷ്ടപ്രണയത്തിന്റെ ഓര്‍മകളില്‍ നിന്നും പുതിയൊരു ലോകത്തേക്കുള്ള റോയ് എന്ന യുവാവിന്റെ യാത്രയും ആ യാത്രയില്‍ അപ്രതീക്ഷിതമായി കടന്നു വരുന്ന വേദ എന്ന പെണ്‍കുട്ടിയും അവരുടെ പ്രണയവുമാണ് 'പ്രാണ'യുടെ പ്രമേയം.
സംഗീതവും ദൃശ്യസൗന്ദര്യവും ഒത്തു ചേരുന്ന ഒരു നവ്യാനുഭവം. പ്രേക്ഷകരുടെ ഹൃദയങ്ങള്‍ കീഴടക്കുന്ന ദൃശ്യ സുന്ദര പ്രണയ യാത്രയാണ് ഈ 'പ്രാണ'.
എഡിറ്റര്‍- ദിലീപ് ഡെന്നീസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്-ജോബി ആന്റണി, കലാസംവിധാനം-ബിജു ദേവ്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com