CNA
കൊച്ചി:
സൂപ്പര്‍ ഹിറ്റായ 'സൂപ്പര്‍ ശരണ്യ' എന്ന ചിത്രത്തിനു ശേഷം അര്ജ്ജുന് അശോകന്, അനശ്വര രാജന്, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന 'പ്രണയ വിലാസം' സിനിമയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി.
'കാതല്‍ മരങ്ങള്‍ പൂക്കണേ... നീയൊന്നിറങ്ങി നോക്കണേ...' എന്ന ഗാനം യൂട്യൂബില്‍ ഇതിനകം ശ്രദ്ധ നേടി കഴിഞ്ഞു. സുഹൈല്‍ കോയ എഴുതിയ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം പകര്‍ന്ന് ശ്രീജിഷ് സുബ്രഹ്മണ്യന്, നന്ദ ജെ ദേവന് എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിട്ടുള്ളത്.
പലരുടെ പ്രണയങ്ങളാണ് പാട്ടിലുള്ളത്. പ്രണയമൊഴുകുന്ന മിഴികളുമായി അനശ്വരയും മമിതയും മിയയും മനം മയക്കുന്ന ചിരിയുമായി അര്‍ജുനും ഗാനരംഗങ്ങളിലുണ്ട്. വാലന്‍ന്റൈ മാസത്തില്‍ പ്രണയമഴ പെയ്യും നാളുകളില്‍ ഫെബ്രുവരി 17-ന് ഗ്രീന്‍ റൂം 'പ്രണയ വിലാസം' തിയറ്ററുകളിലെത്തുന്നു.
നിഖില്‍ മുരളി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മിയ, മനോജ് കെ.യു, ഉണ്ണിമായ, ഹക്കീം ഷാജഹാന് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
ചവറ ഫിലിംസ്, ന്യൂസ്പേപ്പര്‍ ബോയ് എന്നീ ബാനറുകളില്‍ സിബി ചവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ സിനിമയുടെ
ഡിജിറ്റല്‍ റൈറ്റ്സ് സീ5 സ്വന്തമാക്കിയിരിക്കുന്നു. സീ കേരളമാണ് സാറ്റ്ലൈറ്റ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഓഡിയോ റൈറ്റ്സ് തിങ്ക് മ്യൂസിക്കിനാണ്.
ജ്യോതിഷ് എം, സുനു എ.വി എന്നിവര്‍ ചേര്‍ന്നാണ് കഥയൊരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഷിനോസ്, എഡിറ്റിംഗ്- ബിനു നെപ്പോളിയന്, ഗാനരചന- സുഹൈല്‍ കോയ, മനു മഞ്ജിത്ത്, വിനായക് ശശികുമാര്‍, സംഗീതം- ഷാന്‍ റഹ്മാന്, ആര്‍ട്ട് ഡയറക്ടര്‍- രാജേഷ് പി വേലായുധന്, മേക്കപ്പ്- റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം- സമീറ സനീഷ്, സൗണ്ട് ഡിസൈന്‍- ശങ്കരന് എ.എസ്, കെ.സി സിദ്ധാര്ത്ഥന്, സൗണ്ട് മിക്സ്- വിഷ്ണു സുജതന്‍, മാര്‍ക്കറ്റിംഗ്- സ്നേക്ക് പ്ലാന്റ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷബീര്‍ മലവട്ടത്ത്, ചീഫ് അസോസിയേറ്റ്- സുഹൈല്‍ എം, കളറിസ്റ്റ്- ലിജു പ്രഭാകര്‍, സ്റ്റില്‍സ്- അനൂപ് ചാക്കോ, നിദാദ് കെ എന്‍, ടൈറ്റില്‍ ഡിസൈന്‍- കിഷോര്‍ വയനാട്, പോസ്റ്റര്‍ ഡിസൈനര്‍- യെല്ലോ ടൂത്ത്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com