എ എസ് ദിനേശ്-
കൊച്ചി:
ഇന്ദ്രന്‍സ്, ശ്രീജിത്ത് രവി, ഹരീഷ് പേരടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ പൊറ്റമല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പ്രതി നിരപാധിയാണോ?' എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസായി.
ജയന് കുലവത്ര അവതരിപ്പിക്കുന്ന 'സി ഐ റഹീം' എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്.
ഇടവേള ബാബു, ബാലാജി ശര്‍മ്മ, സുനില്‍ സുഖദ, അരിസ്റ്റോ സുരേഷ്, കണ്ണന് പട്ടാമ്പി, പ്രദീപ് നളന്ദ, നിധിന് രാജ്, റിഷിക്ക് ഷാജ്, ബാബു അടൂര്‍, ഹസ്സന് കോയ നല്ലളം, ആഭ ഷജിത്ത്, ജയന് കുലവത്ര, ബാലന് പാറയ്ക്കല്‍, പ്രദീപ് ബാലന്, ദേവരാജ്, നീന കുറുപ്പ്, കുളപ്പുള്ളി ലീല, പാര്‍വ്വതി ശശാങ്കന്, അനാമിക പ്രദീപ്, ആവണി ശശീന്ദ്രന്, കീര്‍ത്തന ഉദയന്‍, പ്രസീദ വാസു, റസീന, യൂസഫ് സി.ടി, സുഭാഷ് മേനോന്, നാസര്‍ വളാഞ്ചേരി, അപ്പുണ്ണി ശശി, ഇസ്മായില്‍ ഉള്ളിയേരി, യതീന്ദ്രന് കാവില്‍, ഗംഗാധരന് ആയാടത്തില്‍, ബാബു പട്ടത്താനം. ഫിറോസ്, സജീവ് കരിപ്പായില്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
വോള്‍കാനോ സിനിമാസിന്റെ ബാനറില്‍ പ്രദീപ് നളന്ദ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഉത്പല്‍ വി നായനാര്‍ നിര്‍വ്വഹിക്കുന്നു.
ബി കെ ഹരിനാരായണന്, പി ടി ബിനു എന്നിവരുടെ വരികള്‍ക്ക് അരുണ്‍ രാജ് സംഗീതം പകരുന്നു.
ആലാപനം- വിനീത് ശ്രീനിവാസന്, അരുണ്‍ രാജ്, സിത്താര കൃഷ്ണകുമാര്‍.
എഡിറ്റര്‍- ജോണ്‍കുട്ടി, പ്രൊഡക്ഷന്‍ ഡിസൈനര്‍- പ്രവീണ്‍ പരപ്പനങ്ങാടി, പ്രൊഡ്ക്ഷന്‍ കണ്ട്രോളര്- ഷജിത്ത് തിക്കോടി, കല- രഞ്ജിത്ത്കോതേരി,
മേക്കപ്പ്- സന്തോഷ് വെണ്‍പകല്‍, വസ്ത്രാലങ്കാരം- സുരേഷ് ഫിറ്റ് വെല്‍, സ്റ്റില്‍സ്- നൗഷാദ് കണ്ണൂര്‍, പരസ്യകല- ഓക്സിജന്‍ മീഡിയ, പശ്ചാത്തല സംഗീതം- എസ് പി വെങ്കിടേഷ്, ആക്ഷന്‍- ബ്രൂസിലി രാജേഷ്, നൃത്തം- കുമാര്‍ ശാന്തി, വി.എഫ്.എക്സ്.- പിക്ടോറിയര്, എസ് എഫ് എക്സ്- രാജ് മാര്‍ത്താണ്ഡം, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ദേവദാസ് ദേവാങ്കണം, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com