CNA
കൊച്ചി:
അഭിലാഷ് രാഘവന് രചനയും സംവിധാനം നിര്‍വ്വഹിച്ച 'പ്രതിഭ ട്യൂട്ടോറിയല്‍സ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പ്രശസ്ത താരങ്ങളുടെ പേജിലൂടെ പുറത്തിറങ്ങി.
പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന 'പ്രതിഭ ട്യൂട്ടോറിയല്സി'ന്റെ ചിത്രീകരണം കോഴിക്കോട്ടെ കോടഞ്ചേരിയിലും എറണാകുളത്തുമായാണ് പൂര്‍ത്തിയാക്കിയത്.
ഗുഡ് ഡേ മൂവീസിന്റെയും അനാമിക മൂവീസ്സിന്റെയും ബാനറില്‍ എ.എം. ശ്രീലാല്‍ പ്രകാശനും ജോയി അനാമികയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പ്രതിഭ ട്യൂട്ടോറിയല്‍ കോളജിന്റെ ഉയര്‍ച്ചയ്ക്ക് വേണ്ടി ശ്രമിക്കുന്ന അധ്യാപകരുടെയും അത് മനസ്സിലാക്കാത്ത വിദ്യാര്‍ത്ഥികളുടെയും കഥ പറയുന്ന ചിത്രമാണ് 'പ്രതിഭാ ട്യൂട്ടോറിയല്‍സ്'. ഈ സംഭവങ്ങള്‍ പൂര്‍ണ്ണമായും ഹാസ്യത്തിന്റെ മേമ്പൊടിയോട് കൂടിയാണ് അവതരിപ്പിച്ചിരിക്കുന്നത്.
സുധീഷും നിര്‍മ്മല്‍ പാലാഴിയുമാണ് ട്യൂട്ടോറിയല്‍ കോളജ് ഉടമകളെ അവതരിപ്പിക്കുന്നത്.
ജോണി ആന്റണി, പാഷാണം ഷാജി, അല്‍ത്താഫ് സലിം, ശിവജി ഗുരുവായൂര്‍, ജാഫര്‍ ഇടുക്കി, അപ്പുണ്ണിശശി, വിജയകൃഷ്ണന്, (ഹൃദയം ഫെയിം) എല്‍ദോ രാജു (ഓപ്പറേഷന് ജാവ ഫെയിം) മണികണ്ഠന്, അഞ്ജനാ അപ്പുക്കുട്ടന്, ടീനാ സുനില്‍, പ്രീതി രാജേന്ദ്രന്, മഹിതാ കൃഷ്ണ, ജ്യോതി കൃഷ്ണ എന്നിവര്‍ക്കൊപ്പം പാടാത്ത പൈങ്കിളി എന്ന ജനപ്രിയ പരമ്പരകളിലൂടെ ശ്രദ്ധേയനായ സൂരജ് സണ്ണും ബോളിവുഡ് നായിക സ്വാതിയും പ്രധാന വേഷമണിയുന്നു. ഇവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
മനു മഞ്ജിത്ത്, ഹരി നാരായണന്, ഹരിതാ ഹരി ബാബു എന്നിവരുടെ ഗാനങ്ങള്‍ക്ക് കൈലാസ് മേനോന് ഈണം പകര്‍ന്നിരിക്കുന്നു. കൂടാതെ മുംബൈ സംഗീതഞജനായ രാംനാഥ് ഗോപാല്‍ ചിറ്റപ്പെടുത്തിയ ഒരു ഹിന്ദി ഗാനവും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രാഹുല്‍ സി. വിമല ഛായാഗ്രാണവും റെജിന്‍ കെ.കെ. എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
കലാസംവിധാനം- മുരളി ബേപ്പൂര്‍, മേക്കപ്പ്- രാജന് മാസ്ക്ക്, കോസ്റ്റ്യും ഡിസൈന്‍- ചന്ദ്രന് ചെറുവണ്ണൂര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- ജയേന്ദ്ര ശര്‍മ്മ, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്- നിഷാന്ത് പന്നിയങ്കര, പ്രൊഡക്ഷന്‍ കണ്ട്രോളര്- നിജില്‍ ദിവാകര്‍, സ്റ്റില്‍സ്- ലിയോ കുഞ്ഞച്ചന്, ഡിസൈന്‍- മനു ഡാവന്‍സി,
പി ആര് ഒ- എം കെ ഷെജിന്‍.
Online PR - CinemaNewsAgency.Com