CNA
കോടഞ്ചേരി:
ആക്ഷേപഹാസ്യ ചിത്രമായ 'പ്രതിഭാ ട്യൂട്ടോറിയല്‍സ്' എന്ന സിനിമയുടെ ചിത്രീകരണം കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി ഗ്രാമത്തില്‍ ആരംഭിച്ചു.
തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, വൈസ് പ്രസിഡന്റ് ലിസി ചാക്കോച്ചന് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
നടന് സുധീഷ് ഭദ്രദീപം കൊളുത്തി. പ്രമുഖ പരസ്യചിത്ര സംവിധായകനായ അഭിലാഷ് രാഘവനാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.
ഗുഡ്ഡേ മൂവീസിന്റെയും അനാമിക മൂവീസ്സിന്റെയും ബാനറില്‍ എ എം ശ്രീലാല്‍ പ്രകാശനും, ജോയ് അനാമികയും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
ജോണി ആന്റണി, സുധീഷ്, പാഷാണം ഷാജി, നിര്‍മ്മല്‍ പാലാഴി, ശിവജി ഗുരുവായൂര്‍, ജാഫര്‍ ഇടുക്കി, വിജയകൃഷ്ണന് (ഹൃദയം ഫെയിം), അല്‍ത്താഫ് സലിം, ജയ കൃഷ്ണന്, അപ്പുണ്ണിശശി, സാജു കൊടിയന്‍, എല്‍ദോ രാജു (ഓപ്പറേഷന് ജാവാ ഫെയിം), മണികണ്ഠന്, അഞ്ജനാ അപ്പുക്കുട്ടന്, ടീനാ സുനില്‍, പ്രീതി രാജേന്ദ്രന്,മഹിത കൃഷ്ണ,മനീഷാ മോഹന്‍, ജ്യോതികൃഷ്ണ, രാജീ പൂജപ്പുര എന്നിവര്‍ക്കൊപ്പം പുതുമുഖങ്ങളായ ഫഹദ്, അഭിരാം, റജബ്, അര്ജുന്, ആരതി നായര്‍, അഹല്യ സന്തോഷ്, ആതിരാ വി മേനോന്, റോസ് മാത്യു, ആതിര രാജേന്ദ്രപ്രസാദ് ചിത്രത്തില്‍ അണിനിരക്കുന്നു.
സ്വാതി ത്യാഗി എന്ന ബോളിവുഡ് നടിയും ഈ ചിത്രത്തില്‍ മുഖ്യവേഷമണിയുന്നു.
പാടാത്ത പൈങ്കിളി എന്ന പരമ്പരയിലുടെ ശ്രദ്ധേയനായ സൂരജ് സണ്‍ ഈ ചിത്രത്തിലൂടെ മുഖ്യവേഷത്തില്‍ ആദ്യമായി വെള്ളിത്തിരയിലെത്തുന്നു.
ഹരി നാരായണന്.മനു മഞ്ജിത്ത്, ഹരിതാ ബാബു എന്നിവരുടെ വരികള്‍ക്ക് കൈലാസ് മേനോന് ഈണം പകരുന്നു.
നിത്യാ മാമ്മന്‍, ശ്രുതി ശിവദാസ്, പ്രജിത്ത് പ്രസന്നന്, ആയിറന് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു.
ഗാനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഒരു ചിത്രം കൂടിയാണിത്. രാഹുല്‍ സി. വിമല ഛായാഗ്രഹണവും റെജിന്‍ കെ ആര് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
കലാസംവിധാനം- മുരളി ബേപ്പൂര്‍, കോസ്റ്റ്യൂം ഡിസൈന്‍- ചന്ദ്രന് ചെറുവണ്ണൂര്‍, മേക്കപ്പ്- രാജന്മാസ്ക്ക്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- ജയേന്ദ്ര ശര്‍മ്മ,
പ്രൊഡക്ഷന്‍ കണ്ട്രോളര്- നിജില്‍ ദിവാകരന്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- നിശാന്ത് പന്നിയങ്കര, പ്രോജക്ട് ഡിസൈനര്‍- ഷമീം സുലൈമാന്‍, സ്റ്റില്‍സ്- ലിയോ കുഞ്ഞച്ചന്, പി ആര് ഒ- വാഴൂര്‍ ജോസ്, എംകെ ഷെജിന്‍ ആലപ്പുഴ.
Online PR - CinemaNewsAgency.Com