CNA
കൊച്ചി:
സൗബിന് ഷാഹിര്‍, ബേസില്‍ ജോസഫ്, ചെമ്പന്‍ വിനോദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന 'പ്രാവിന് കൂട് ഷാപ്പ്' എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.
അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ചാന്ദ്നീ ശ്രീധരന്, ശിവജിത് പത്മനാഭന്, ശബരീഷ് വര്‍മ്മ, നിയാസ് ബക്കര്‍, രേവതി, വിജോ അമരാവതി, രാംകുമാര്‍, സന്ദീപ്, പ്രതാപന് കെ.എസ്. തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
'മഞ്ഞുമ്മല്‍ ബോയ്സി'ന്റെ വന്‍ വലിയ വിജയത്തിനു ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രമാണ് 'പ്രാവിന് കൂട് ഷാപ്പ്'.
ഡാര്‍ക്ക് ഹ്യൂമര്‍ ശൈലിയില്‍ ഒരുക്കുന്ന ഈ ചിത്രത്തിനു വേണ്ടി തല്ലുമാല, ഫാലിമി, പ്രേമലു എന്നീ ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ വിഷ്ണു വിജയ് സംഗീതം ഒരുക്കുന്നു.
ഗാനരചന- മു രി, എഡിറ്റര്‍- ഷഫീഖ് മുഹമ്മദ് അലി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എ.ആര് അന്‍സാര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ബിജു തോമസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ ദാസ്, കോസ്റ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അബ്രു സൈമണ്‍,
ഓഡിയോഗ്രഫി- വിഷ്ണു ഗോവിന്ദ്, ആക്ഷന്‍- കലൈ മാസ്റ്റര്‍, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, ഡിസൈന്‍സ്- ഏസ്തെറ്റിക്ക് കുഞ്ഞമ്മ.
ഫഹദ് ഫാസില്‍ നായകനായി ജിത്തു മാധവന് സംവിധാനം ചെയ്യുന്ന 'ആവേശ'ത്തിനു ശേഷം എ ആന്റ് എ എന്റര്ടൈന്മെന്റ്സ് 'പ്രാവിന് കൂട് ഷാപ്പ്' പ്രദര്‍ശനത്തിനെത്തിക്കുന്നു. പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com