CNA
തിരു:
കേരള ചലച്ചിത്ര അക്കാഡമി വൈസ് ചെയര്‍മാനായി പ്രേംകുമാറിനെ നിയമിച്ച് ഉത്തരവായി. മൂന്നു വര്‍ഷ കാലയളവിലേക്കാണ് നിയമനം.
ഇതുവരെ ബീന പോള്‍ വഹിച്ച സ്ഥാനത്ത് പകരമായാണ് നിയമനം. അടുത്തിടെയാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാനായി രഞ്ജിത്തിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരിറക്കിയത്.
സംവിധായകന് കമലിന്റെ പിന്‍ഗാമിയായാണ് രഞ്ജിത്തിന്റെ നിയമനം. 2016ല്‍ ആയിരുന്നു അദ്ദേഹത്തെ ചെയര്‍മാനായി തെരഞ്ഞെടുത്തത്. ഇതിന് പിന്നാലെയാണ് പുതിയ നിയമനം.
1967 സെപ്റ്റംബര്‍ 12ന് തിരുവനന്തപുരത്ത് ജനിച്ച പ്രേംകുമാര്‍ മലയാള ചലച്ചിത്ര, ടെലിവിഷന്‍ സീരിയല്‍ രംഗത്ത് സജീവ സാന്നിധ്യമാണ്.
കോളേജ് കാലഘട്ടത്തില്‍ തന്നെ കലയിലും സാഹിത്യത്തിലും സജീവമായി പങ്കെടുത്ത പ്രേംകുമാര്‍, കോളേജ് കാലഘട്ടത്തില്‍ റേഡിയോ, ദൂരദര്ശന് പാനല്‍ ലിസ്റ്റില്‍ തെരഞ്ഞെടുക്കപ്പെട്ടു.
ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അദ്ദേഹം അഭിനയലോകത്ത് സജീവമാകുന്നത്. ദൂരദര്‍ശനില്‍ ചെയ്ത 'ലമ്പു' എന്ന സീരിയല്‍ കഥാപാത്രം ശ്രദ്ധ നേടി.
മികച്ച ടെലിവിഷന്‍ നടനുള്ള സംസ്ഥാന അവാര്‍ഡ് അടക്കം സ്വന്തമാക്കി. ആദ്യചിത്രം പി എ ബക്കര്‍ സംവിധാനം ചെയ്ത 'സഖാവ്' ആയിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളില്‍ പ്രേംകുമാര്‍ സഹനാടനായി അഭിനയിച്ചു.
ഹാസ്യനടന്റെ രൂപത്തില്‍ ജനപ്രിയനായ പ്രേംകുമാര്‍, 18 ചിത്രങ്ങളില്‍ നായക വേഷത്തിലെത്തിയതടക്കം 100 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.