സി എന്‍ എ-
കൊച്ചി:
2018 ല്‍ പൃഥ്വിരാജ് റഹ്മാന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് 'രണം'. നിര്‍മ്മല്‍ സഹദേവന് സംവിധാനം ചെയ്ത സിനിമ തീയേറ്ററില്‍ വലിയ വിജയമായില്ലെങ്കിലും ചിത്രത്തിന്റെ അവതരണവും ഗാനങ്ങളും അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് ആലോചന തുടങ്ങിയെന്ന് ഇപ്പോള്‍ പറയാനുള്ള പ്രധാന കാരണം രണത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച ആദി എന്ന കഥാപാത്രത്തിന്റെ ചിത്രം പൃഥ്വിരാജ് തന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്ചെയ്തതോടെയാണ്. സംവിധായകന് നിര്‍മ്മല്‍ സഹദേവിന് പൃഥ്വിരാജ് ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഞാന്‍ തിരിച്ചുവരും (ഐ വില്‍ ബി ബാക്ക് )എന്ന് അടിക്കുറിപ്പായി എഴുതിയിരിക്കുന്നു. പൃഥ്വിരാജ് പോസ്റ്റ് ചെയ്ത ചിത്രവും അടിക്കുറിപ്പും ആണ് രണ്ടാം ഭാഗം ഒരുങ്ങുന്നതിലേക്ക് സൂചന നല്‍കുന്നത്. 'കോള്‍ഡ് കേസി'ന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ പൃത്വിരാജ് 'കുരുതി' എന്ന സിനിമയിലേക്ക് എത്തിക്കഴിഞ്ഞു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന് നിര്‍മ്മിക്കുന്ന കുരുതി യുടെ ഷൂട്ടിങ്ങ് നാളെ ആരംഭിക്കും. ഇത് കഴിഞ്ഞു 'കടുവ', 'ആട് ജീവിതത്തി'ന്റെ ബാലന്‍സ് വര്‍ക്കുണ്ട്. എല്ലാത്തിനും പുറമെ 'ലൂസിഫറി'ന്റെ രണ്ടാം ഭാഗമുണ്ട്. അതിന്റെ സംവിധായകന് പൃഥ്വിരാജ് ആണ്.