CNA
കൊച്ചി:
സുധീര്‍ കരമന, മീര നായര്‍, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്തോഷ് കല്ലാട്ട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പുലിയാട്ടം'
എന്ന ചിത്രത്തിന്റെ ആദ്യത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസായി.
സുമാദേവീ അവതരിപ്പിക്കുന്ന 'സിത' എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്.
മാര്‍ച്ച് പതിനേഴിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ മിഥുന് എം ദാസ്, ശ്യാം കാര്‍ഗോസ്, ശിവ, അഞ്ജലി സത്യനാഥന്, സുമാ ദേവി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
സെവന് മാസ്റ്റേഴ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാജു അബ്ദുല്‍ഖാദര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഷീദ് അഹമ്മദ് നിര്‍വ്വഹിക്കുന്നു.
റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് വിനീഷ് മണി സംഗീതം പകരുന്നു.
ആലാപനം- മഞ്ജരി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ആനന്ദ് മേനോന്, ബിജു എം, രാജേഷ് മാരാത്ത്, പ്രൊഡക്ഷന്‍ കണ്ട്രോളര്- മുജീബ് ഒറ്റപ്പാലം, എഡിറ്റര്‍- സച്ചിന് സത്യ, സംഗീതം & ബിജിഎം- വിനീഷ് മാണി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രവി വാസുദേവ്, സൗണ്ട്- ഗണേഷ് മാരാര്‍, കല- വിഷ്ണു നെല്ലായ, മേക്കപ്പ്- മണികണ്ഠന് മാറത്തകര, കോസ്റ്റ്യൂം- സുകേഷ് താനൂര്‍, സ്റ്റില്‍സ്- പവന് തൃപ്രയാര്‍, ഡിഐ- ലീല മീഡിയ, വിഎഫ്എക്സ് & ടൈറ്റില്‍- വാസുദേവന്‍ കൊരട്ടിക്കര, സവിഷ് അള്ളൂര്‍, പി ആര് ഒ- എ.എസ്. ദിനേശ്.
Online PR - CinemaNewsAgency.Com