CNA
കൊച്ചി:
കമലം ഫിലിംസിന്റെ ബാനറില്‍ ടി ബി രഘുനന്ദന് നിര്‍മ്മിച്ച് ജിജു അശോകന് സംവിധാനം ചെയ്യുന്ന 'പുള്ളി' എന്ന ചലച്ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍, പ്രശസ്ത നടന്മാരായ ഫഹദ് ഫാസില്‍, ആന്റണി വര്‍ഗീസ് എന്നിവരുടെ ഫേസ് ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളിലൂടെ റിലീസ് ചെയ്തു.
ദേവ് മോഹന്‍ നായകനാകുന്ന ഈ ചിത്രത്തില്‍ ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, വിജയകുമാര്‍, വെട്ടുകിളി പ്രകാശ്, രാജേഷ് ശര്‍മ്മ, സെന്തില്‍ സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രതാപന്, മീനാക്ഷി, അബിന്‍, ബിനോ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഒപ്പം, നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും ചിത്രത്തിലുണ്ട്.
നവംബര്‍ ആദ്യം വേള്‍ഡ് വൈഡ് റിലീസിനൊരുങ്ങുന്ന ഈ ചിത്രത്തില്‍ ബി.കെ ഹരിനാരായണന്, ജിജു അശോകന് എന്നിവരുടെ വരികള്‍ക്ക്
ബിജിബാല്‍ സംഗീതം പകരുന്നു.
മധുബാലകൃഷ്ണന്, ഗണേഷ് സുന്ദരം എന്നിവരാണ് ഗായകര്‍.
ഛായാഗ്രഹണം- ബിനുകുര്യന്‍, എഡിറ്റിംഗ്- ദീപു ജോസഫ്, കലാസംവിധാനം- പ്രശാന്ത് മാധവ്, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, മേക്കപ്പ്- അമല്‍ ചന്ദ്രന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ബിജു കെ. തോമസ്.
ട്രൈലര്‍, ടീസര്‍, സ്പെഷ്യല്‍ ട്രാക്സ്- മനുഷ്യര്‍.
ആന്‍ജോ ബെര്‍ലിന്‍, ധനുഷ് ഹരികുമാര്‍ എന്നിവരാണ് മോഷന്‍ പോസ്റ്റര്‍ ഡിസൈനിങ്ങും സംഗീതവും നിര്‍വ്വഹിക്കുന്നത്.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com