എ.എസ്. ദിനേശ്
കൊച്ചി:
മലയാള സിനിമകളില്‍ യുവ താരങ്ങള്‍ അരങ്ങേറ്റം കുറിച്ച 90 കളില്‍ യുവ സംവിധായകനായ ഷാജി കൈലാസ് കണ്ടെത്തിയ അഭിനയ പ്രതിഭയാണ് വിജയകുമാര്‍. 'തലസ്ഥാനം' എന്ന ചിത്രത്തിലൂടെ നായകതുല്യമായ വേഷത്തില്‍ എത്തിയ വിജയകുമാര്‍,പിന്നീട് നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കി.
മെഗാതരങ്ങള്‍ക്കൊപ്പവും പിന്നീട് യുവ നായകരുടെ സിനിമകളിലും മികച്ച വേഷങ്ങളുമായി നിറഞ്ഞു നില്ക്കുന്ന വിജയകുമാര്‍ സെന്‍ട്രല്‍ ജയിലിലെ ഡെപ്യൂട്ടി സൂപ്രണ്ടായി 'പുള്ളി'യിലൂടെ നിങ്ങളുടെ മുന്‍പിലേക്ക് എത്തുന്നു.
കമലം ഫിലിംസിന്റെ ബാനറില്‍ ടി.ബി രഘുനാഥന് നിര്‍മ്മിക്കുന്ന പുള്ളി വേള്‍ഡ് വൈഡായി പ്രദര്ശനത്തിനൊരുങ്ങുകയാണ്. ദേവ് മോഹന്‍ നായകനാകുന്ന, ചിത്രത്തില്‍ ഇന്ദ്രന്‍സ്, ശ്രീജിത്ത് രവി, വെട്ടുകിളി പ്രകാശ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രതാപന്, മീനാക്ഷി, അബിന്‍ ബിനോ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും ചിത്രത്തിലുണ്ട്.
ഛായാഗ്രഹണം- ബിനുകുര്യന്‍, എഡിറ്റര്‍- ദീപു ജോസഫ്, സംഗീതം- ബിജിബാല്‍, സ്പെഷ്യല്‍- ട്രാക്ക് മനുഷ്യര്‍, കലാസംവിധാനം- പ്രശാന്ത് മാധവ്, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, മേക്കപ്പ്-nഅമല്‍ ചന്ദ്രന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ബിജു കെ.തോമസ്, പി.ആര്.ഒ- എ.എസ്. ദിനേശ്.
Online PR - CinemaNewsAgency.Com