എ എസ് ദിനേശ്-
കൊച്ചി:
'സൂഫിയും സുജാതയും' എന്ന ചിത്രത്തിലെ സൂഫിയായെത്തി പ്രേക്ഷകഹൃദയങ്ങളിലിടം നേടിയ ദേവ് മോഹനനെ നായകനാക്കി ജിജു അശോകന് സംവിധാനം ചെയ്ത 'പുള്ളി' എന്ന പുതിയ ചിത്രത്തിന്റെ മൂന്നാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസായി.
കലാഭവന്‍ ഷാജോണ്‍ അവതരിപ്പിക്കുന്ന 'സൈമണ്‍ പാത്താടന്‍' എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്.
കലാഭവന്‍ ഷാജോണ്‍!
മലയാള സിനിമയുടെ പ്രധാന നടന്മാരൊപ്പം മാറ്റുരച്ച് അഭിനയത്തിന്റെ വേറിട്ട മുഹൂര്‍ത്തങ്ങള്‍ കാഴ്ചവെക്കുന്ന അതുല്യ പ്രതിഭ ചെറിയ വേഷങ്ങളിലൂടെ കടന്നുവന്ന് ഇന്ന് മലയാള സിനിമയില്‍ ഒഴിച്ചു കൂടാനാവത്ത അഭിനേതാവ്.
എതു വേഷവും തന്റെ ശൈലിയോടൊപ്പം കയ്യടക്കത്തോടെ.. പ്രതിഫലിപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ള ഷാജോണ്‍ ജിത്തു ജോസഫിന്റെ ദൃശ്യത്തിലൂടെ മികച്ച പ്രകടനം കാഴ്ച വച്ചു.
പിന്നീട് 'ഉറുമ്പുകള്‍ ഉറങ്ങാറില്ല' എന്ന ചിത്രത്തിലെ കാര്‍ലോസ് എന്ന വില്ലനിലൂടെ, തന്റെ ട്രാന്സ്ഫോര്മേഷന് കപ്പാസിറ്റി അദ്ദേഹം തെളിയിച്ചു. ലഭിക്കുന്നതല്ലാം വിസ്മയത്തോടെ ... തിരിച്ചു നല്കുന്ന ഷാജോണ്‍... ജിജു അശോകന് സംവിധാനം ചെയ്യുന്ന 'പുള്ളി'യില്‍ നെഗറ്റീവ് ടച്ച് ഉള്ള, സൈമണ്‍ പാത്താടന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കമലം ഫിലിംസിന്റെ ബാനറില്‍ ടി.ബി രഘുനാഥന് നിര്‍മ്മിക്കുന്ന പുള്ളി വേള്‍ഡ് വൈഡായി പ്രദര്ശനത്തിനൊരുങ്ങുകയാണ്.
ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍, സെന്തില്‍ കൃഷ്ണ, വെട്ടുകിളി പ്രകാശ്, സുധി കോപ്പ, രാജേഷ് ശര്‍മ്മ, ശ്രീജിത്ത രവി, വിജയകുമാര്‍, അബിന്‍ ബിനോ, പ്രതാപന്, മീനാക്ഷി, ഇന്ദ്രജിത്ത് ജഗന്, ടീനാ ഭാട്ടിയ, തുടങ്ങിയവരോടൊപ്പം പുതുമുഖങ്ങളും നിരവധി നാടക കലാകാരന്മാരും അഭിനയിക്കുന്നുണ്ട്.
ബിനു കുര്യന് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ്- ദീപു ജോസഫ്, സംഗീതം- ബിജിബാല്‍, കല- പ്രശാന്ത് മാധവ്, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, മേക്കപ്പ്- അമല്‍ ചന്ദ്രന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ബിജു കെ തോമസ്, ആക്ഷന്‍- വിക്കി മാസ്റ്റര്‍, സ്റ്റില്‍സ്- ഭവിനീഷ് ഭരതന്, പരസ്യക്കല- സിറോ ക്ലോക്ക്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- വിനോദ് ശേഖര്‍, വിനോദ് വേണുഗോപാല്‍.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com