CNA
കൊച്ചി:
മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ആദ്യമായി ഒരുമിക്കുന്ന 'പുഴു' എന്ന ചിത്രത്തിന് ക്ലീന്‍ 'U' സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് ലഭിച്ചു.
നവാഗതയായ റത്തീന ആണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഇതാദ്യമായാണ് മമ്മൂട്ടി മലയാളത്തില്‍ ഒരു വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
മമ്മൂട്ടി, പാര്‍വതി എന്നിവര്‍ക്കൊപ്പം നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന് തുടങ്ങി നിരവധി പ്രമുഖരായ ഒരു താര നിര തന്നെ 'പുഴു'വിന്റെ ഭാഗമായി എത്തുന്നുണ്ട്.
സിന് സില് സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ് 'പുഴു'വിന്റെ നിര്‍മ്മാണം.
ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും നിര്‍വ്വഹിക്കുന്നത്.
'ഉണ്ട' എന്ന മമ്മുട്ടി ചിത്രത്തിത്തിന്റെ കഥ ഒരുക്കിയ ഹര്‍ഷാദാണ് 'പുഴു'വിന്റെ കഥ എഴുതിയിരിക്കുന്നത്.
'വൈറസ്' എന്ന ചിത്രത്തിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- റെനിഷ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ, ശ്യാം മോഹന്‍.
ഛായാഗ്രഹണം- തേനി ഈശ്വര്‍, സംഗീതം- ജേക്സ് ബിജോയ്, കലാസംവിധാനം- മനു ജഗത്ത്, എഡിറ്റര്‍- ദീപു ജോസഫ്, സംഘട്ടനം- മാഫിയ ശശി,
പ്രൊജക്ട് ഡിസൈനര്‍- ബാദുഷ, സൗണ്ട്- വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍. സിംഗ് സൗണ്ട്- അജീഷ് ഓമനകുട്ടന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- പ്രശാന്ത് നാരായണന്, വസ്ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- അമല്‍ ചന്ദ്രന്, എസ്. ജോര്‍ജ്ജ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബേബി പണിക്കര്‍, അസോസിയേറ്റ് ഡയറക്ടര്‍- ബിനു ജി. നായര്‍, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്.
വാര്‍ത്ത പ്രചരണം- എം.എം. കമ്മത്ത്
Online PR - CinemaNewsAgency.Com