CNA
കൊച്ചി:
പൊന്നിന് ചിങ്ങത്തിനു തുടക്കമായ ആഗസ്റ്റ് പതിനേഴ് ബ്യധനാഴ്ച്ച കൊച്ചിയിലെ ചലച്ചിത്ര പ്രവര്‍ത്തകരുടെ പ്രിയപ്പെട്ട ഇടപ്പള്ളി അഞ്ചു മന ദേവീക്ഷേത്രത്തില്‍ 'ആര്.ഡി.എക്സ്' എന്ന ചിത്രത്തിന് തുടക്കമായി.
വീക്കെന്റ് സ്റ്റോക് ബസ്റ്ററിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മ്മിച്ച് നവാഗതനായ നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചലച്ചിത്ര പ്രവര്‍ത്തകര്‍, ബന്ധുമിത്രാദികള്‍, അണിയറ പ്രവര്‍ത്തകര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നിര്‍മ്മാതാവ് സോഫിയാ പോളിന്റെ മാതാവ് ശ്രീമതി ആഗ്നസ് ആന്റെണി സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചാണ് തുടക്കമിട്ടത്.
സംവിധായകന് നഹാസ് ഹിദായത്തിന്റെ മാതാവ് ശീമതി ബീന ഫസ്റ്റ് ക്ലാപ്പും നല്കി.
ഈ ചിത്രത്തിലെ ആര്.ഡി.എക്സിനെ പ്രതിനിധീകരിക്കുന്ന ഷൈന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരും മറ്റൊരു പ്രധാന വേഷമഭിനയിക്കുന്ന ലാലും പങ്കെടുത്തിരുന്നു.
വിക്രം ഉള്‍പ്പടെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ സംഘട്ടന സംവിധായകരായ അന്പ് വിവിന്റെ സാന്നിദ്ധ്യവും പ്രത്യേകത പകര്‍ന്നു. അന്പ് അറിവാണ് ഈ ചിത്രത്തിനു സംഘട്ടനമൊരുക്കുന്നത്.
പവര്‍ ആക്ഷന്‍ ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന ഈ ചിത്രം റോബര്‍ട്ട്, ഡോണി, സേവ്യര്‍ എന്നീ മൂന്നു സുഹ്റുത്തുക്കളുടെ കഥ പറയുന്നു.
വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ഒരു പാന്‍ ഇന്‍ഡ്യന്‍ ചിത്രം കൂടിയാണിത്.
ഐമാറോസ്മിയും മഹിമാ നമ്പ്യാരുമാണ് നായികമാര്‍.
ഷബാസ് റഷീദ്, ആദര്‍ശ് സുകുമാരന്‍ എന്നിവരുടേതാണു തിരക്കഥ.
'കൈതി', 'വിക്രം വേദ' തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ സാം സി.എസ്.ആണ് സംഗീത സംവിധായകന്.
മനുമഞ്ജിത്തിന്റെ താണവരികള്. അലക്സ് ജെ. പുളിക്കല്‍ ഛായാഗ്രഹണവും റിച്ചാര്‍ഡ് കെവിന് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
കലാസംവിധാനം- പ്രശാന്ത് മാധവ്, മേക്കപ്പ്- റോണക്സ് സേവ്യര്‍, കോസ്റ്റും ഡിസൈന്‍- ധന്യാ ബാലകൃഷ്ണന്, അസ്സോസ്സിയേറ്റ് ഡയറക്ടര്‍- വിശാഖ്, നിര്‍മ്മാണ നിര്‍വ്വഹണം- ജാവേദ് ചെമ്പ്.
കൊച്ചിയില്‍ ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നു.
- വാഴൂര്‍ ജോസ്, ഫോട്ടോ- ബോണി.
Online PR - CinemaNewsAgency.Com