Editor - MM Kamath
ഹൈദരബാദ്:
ബ്രഹ്മാണ്ഡ ചിത്രം 'ബാഹുബലി 2'ന്റെ വന്‍ വിജയത്തിനു ശേഷം എസ്സ്.എസ്സ്. രാജമൗലി സംവിധാനം ചെയ്യുന്ന 'ആര്‍ആര്‍ആര്‍' എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.
ചിത്രീകരണം പൂര്‍ത്തിയായ വിവരം ആര്‍ആര്‍ആര്‍ ടീം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.
സിനിമയുടെ ചിത്രീകരണത്തിന്റെ അവസാന ഘട്ടം പൂര്‍ത്തിയാക്കിയത് ഉക്രൈനിലും, റഷ്യലുമായാണ്.
2018 നവംബര്‍ 19നാണ് ഹൈദ്രബാദില്‍ രാജമൗലി 'ആര്‍ആര്‍ആറി'ന്റെ ചിത്രീകരണം ആരംഭിച്ചത്. 'രൗദ്രം രണം രുധിരം' എന്നതിന്റെ ചുരുക്കെഴുത്താണ് 'ആര്‍ആര്‍ആര്‍'.
ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍, അജയ് ദേവ്ഗണ്, സമുദ്രക്കനി, അലിയ ഭട്ട്, ശ്രിയാ ശരണ്‍, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ് ഡൂഡി തുടങ്ങി വന്‍ താരനിരയെയാണ് രാജമൗലി അണിനിരത്തുന്നത്.
നാന്നൂറ് കോടി രൂപ മുതല്‍ മുടക്കിയാണ് ഡിവിവി എന്റര്‍ടെയിന്‍മെന്റസ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
2018 നവംബര്‍ 19ന് ആരംഭിച്ച ചിത്രീകരണം കൊവിഡ് കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. മാസങ്ങളോളം നിര്‍ത്തിവെക്കേണ്ടിവന്ന ഷൂട്ടിംഗ് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് വീണ്ടും പുനരാരംഭിച്ചത്.
സിനിമയുടെ പ്രധാന ചിത്രീകരണം പൂര്‍ത്തിയായെന്നും ചില പിക്ക് അപ്പ് ഷോട്ടുകള്‍ മാത്രമാണ് ഇനി എടുക്കാനുള്ളതെന്നും അണിയറക്കാര്‍ അറിയിച്ചു. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. 2022 ല്‍ ചിത്രം തിയേറ്ററുകളില്‍ എത്തും.
തിയറ്ററുകളില്‍ റിലീസ് ചെയ്തതിനു ശേഷമുള്ള ഒടിടി സ്ട്രീമിംഗിലൂടെയും റിലീസ് ചെയ്യും.
സീ5, നെറ്റ്ഫ്ളിക്സ് എന്നീ പ്ലാറ്റ്ഫോമുകളിലായിരിക്കും ചിത്രത്തിന്റെ ഒടിടി റിലീസ്.
തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലെ സ്ട്രീമിംഗ് സീ 5ല്‍ ആയിരിക്കും. ഹിന്ദി പതിപ്പ് നെറ്റ്ഫ്ളിക്സിലും.
അതേസമയം വിദേശരാജ്യങ്ങളിലെ സ്ട്രീമിംഗ് അവകാശവും നെറ്റ്ഫ്ളിക്സിന് നല്‍കിയതായാണ് അറിവ്.
ഇംഗ്ലീഷിനു പുറമെ പോര്‍ച്ചുഗീസ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് ഭാഷകളിലും ചിത്രം നെറ്റ്ഫ്ളിക്സില്‍ എത്തും.
ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം ഹിന്ദിയില്‍ സീ സിനിമയ്ക്കാണ് കൊടുത്തിരിക്കുന്നത്. ഹിന്ദി ഒഴികെയുള്ള പതിപ്പുകളുടെ സാറ്റലൈറ്റ് റൈറ്റ് സ്റ്റാര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ചാനലുകള്‍ക്കാണ്. തെലുങ്ക് പതിപ്പ് സ്റ്റാര്‍ മായിലും തമിഴ് പതിപ്പ് സ്റ്റാര്‍ വിജയിലും മലയാളം പതിപ്പ് ഏഷ്യാനെറ്റിലും കന്നഡ പതിപ്പ് സ്റ്റാര്‍ സുവര്‍ണ്ണയിലും പ്രദര്‍ശിപ്പിക്കും എന്നണ് റിപ്പോര്‍ട്ട്.
1920 ജീവിച്ചിരുന്ന അല്ലരി സീതാരാമ രാജു, കൊമരം ഭീം എന്ന രണ്ട് സ്വാതന്ത്ര്യ സമര സേനാനികളുടെ സൗഹൃമാണ് ചിത്രം പറയുന്നത്.
സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് ഇവര്‍. അതേസമയം ഇവര്‍ യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ട്മുട്ടിയിട്ടുമില്ല. ഇരുവരും പരസ്പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്റെ കഥ രാജമൗലി ഒരുക്കിയിരിക്കുന്നത്.
സംഗീതം- എം.എം. കീരവാണി, ഛായാഗ്രഹണം- സെന്തില്‍ കുമാര്‍, എഡിറ്റിംഗ്- എ.ശ്രീകര്‍ പ്രസാദ്, പ്രൊഡക്ഷന്‍ ഡിസൈന്‍- സാബു സിറില്‍, കലാസംവിധാനം- നിക്കോളായ് കിരിലോവ്, കോസ്റ്റ്യൂം ഡിസൈന്‍- രാമ രാജമൗലി.
Online PR - CNA.