സി എന്‍ എ-
കൊച്ചി:
റഹ്മാന് നായകനാവുന്ന മലയാള ചിത്രമാണ് 'സമാറ'. വലിയൊരു ഇടവേളക്ക് ശേഷം റഹ്മാന് മലയാള സിനിമയില്‍ അഭിനയിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.
തമിഴ്, തെലുങ്ക് സിനിമകളിലെ തിരക്കുകള്‍ക്കിടയിലാണ് റഹ്മാന് മലയാളത്തിലെത്തുന്നത്.
യുവ താരങ്ങളായ ടൊവിനോ തോമസും സണ്ണി വെയിനുമാണ് റഹ്മാന് ചിത്രത്തിന്റെ പേര് തങ്ങളുടെ സോഷ്യല്‍ മീഡിയകളിലൂടെ പ്രഖ്യാപിച്ചത്. പുതുമുഖ യുവ സംവിധായകന് ചാള്‍സ് ജോസഫാണ് കഥാപരമായും സാങ്കേതികമായും ഒട്ടേറെ സവിശേഷതകളുള്ള 'സമാറ' അണിയിച്ചൊരുക്കുന്നത്. ഫോറന്‍സിക് ആധാരമായുള്ള ഒരു ഇന്വെസ്റ്റ്റിഗേറ്റീവ് ത്രില്ലറാണ് പ്രമേയം. ബഹുഭാഷാ ചിത്രമെന്ന പ്രത്യേകതയും സിനിമക്കുണ്ട്.
നിവിന്‍ പോളിയുടെ 'മൂത്തോനി'ലൂടെ ശ്രദ്ധേയയായ സഞ്ജന ദീപു, രാഹുല്‍ മാധവ്, ബിനോജ് വില്ല്യ, വീര്‍ ആര്യന്, ശബരീഷ് വര്‍മ്മ, ബില്ലി, വിവിയ, നീത് ചൗധരി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'സമാറ'യില്‍ മര്‍മ്മ പ്രധാനമായ മറ്റൊരു കഥാപാത്രമായി എത്തുന്നത് പ്രമുഖ നടന് ഭരത് ആണ്.
പ്രഗല്ഭരായ സാങ്കേതിക വിദഗ്ധരാണ് ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവര്‍.
ഛായാഗ്രഹണം- സിനു സിദ്ധാര്‍ത്ഥ്, എഡിറ്റിംഗ്- അയൂബ് ഖാന്, സംഗീത സംവിധാനം- ദീപക് വാര്യര്‍, കലാ സംവിധാനം- രഞ്ജിത്ത് കോത്താരി എന്നിവരാണ് അണിയറയിലെ പ്രധാനികള്‍. പീക്കോക് ആര്‍ട്ട് ഹൗസിന്റെ ബാനറില്‍ എം.കെ സുഭാകരന്‍, അനുജ് വര്‍ഗീസ് വില്ല്യാടത്ത് എന്നിവര്‍ ചേര്‍ന്നു നിമ്മിക്കുന്ന പ്രഥമ ചിത്രമായ
'സമാറ'യുടെ ചിത്രീകരണം കശ്മീരില്‍ തുടങ്ങി.
-സി.കെ. അജയ് കുമാര്‍, പി. ആര്. ഒ.