സി എന്‍ എ-
ഹൈദരാബാദ്:
തെലുങ്ക് സൂപ്പര്‍താരം രാം ചരണിന് കോവിഡ് സ്ഥിരീകരിച്ചു. നടന് തന്നെയാണ് വൈറസ് ബാധയുടെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചത്.
ലക്ഷണങ്ങളൊന്നുമില്ലെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ച് വീട്ടില്‍ ക്വാറന്റീനിലാണെന്നും ആരോഗ്യസ്ഥിതി ഇപ്പോള്‍ തൃപ്തികരമാണെന്നും രോഗം ഭേഗമാകുന്ന വിവരം അറിയിക്കാമെന്നും രാം ചരണ്‍ ട്വീറ്റ് ചെയ്യുകയുണ്ടായി.
താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും ജാഗ്രത പാലിക്കണമെന്നും താരം ആവശ്യപ്പെട്ടു.