സി എന്‍ എ-
മുംബൈ:
ദീപാവലി ദിനത്തില്‍ അക്ഷയ് കുമാര്‍ തന്റെ പുതിയ ചിത്രം 'രാം സേതു'വിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ ടാഗ്ലൈന് 'മിഥ്യയോ, യാഥാര്‍ത്ഥ്യമോ?' എന്നാണ്.
'രാം സേതു' അഭിഷേക് ശര്‍മ്മയാണ് സംവിധാനം ചെയ്യുന്നത്. കേപ്പ് ഓഫ് ഗുഡ് ഫിലിംസിന്റേയും അബുണ്ടാന്റിയ എന്റര്ടൈന്മെന്റ്സിന്റേയും ബാനറില്‍ അരുണ ഭാട്യയും വിവേക് മല്‍ഹോത്രയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡോ. ചന്ദ്രപ്രകാശ് ദ്വിവ്വേദിയാണ് ക്രിയേറ്റീവ് പ്രൊഡ്യൂസര്‍.
'ഇന്ത്യന്‍ ജനതയുടെ ആദര്‍ശവും മഹത്വവുമായ ശ്രീരാമന്റെ പുണ്യ സ്മരണകള്‍ നൂറ്റാണ്ടുകളായി സംരക്ഷിക്കുന്നതിനായി ഈ ദീപാവലി, ഭാവിതലമുറയെ രാമനുമായി ബന്ധിപ്പിക്കുന്ന ഒരു പാലം നിര്‍മ്മിക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും ദീപാവലി ആശംസകള്‍.' എന്ന് പറഞ്ഞ്കൊണ്ടാണ് അക്ഷയ് കുമാര്‍ തന്റെ ഫേസ്ബുക്കില്‍ 'രാം സേതു'വിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തത്.