CNA
കൊച്ചി:
വിനീത് ശ്രീനിവാസന് ആലപിച്ച് പ്രശസ്ത പോസ്റ്റര്‍ ഡിസൈനര്‍ അധിന് ഒള്ളൂര് നായകനാവുന്ന മ്യൂസിക് വീഡിയോയുടെ ടീസര്‍ റിലീസായി.
ദുബായിലും, കേരളത്തിലും ആയി ചിത്രീകരണം പൂര്‍ത്തിയാക്കിയ പാട്ടിന്റെ 2 വേര്‍ഷനുകള്‍ ആണ് റിലീസിഗിന് ഒരുങ്ങുകയാണ്.
ഉണക്ക മുന്തിരി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അക്ഷയ് കോളൂര് ആണ് 'രമണി പൊന്നമ്മിണി'യുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.
'രമണി പൊന്നമ്മിണി' എന്ന മ്യൂസിക് വീഡിയോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം അജു വര്‍ഗീസ്, അനശ്വര രാജന്, സുരഭി ലക്ഷ്മി തുടങ്ങിയ താരങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയകളിലൂടെ റിലീസ് ചെയ്തിരുന്നു.
ജോജു ജോര്‍ജ് നായകനായി റിലീസിന് തയ്യാറെടുക്കുന്ന 'പീസ്', 'കള്‍ട്ട്' തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായ ഷമീര്‍ ജിബ്രാന് ആണ് ഈ മ്യൂസിക് വീഡിയോയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
ക്രിയേറ്റീവ് ഡയറക്ടര്‍- അനഘ് എസ് ദിനേശ്, സംഗീതം- മെല്വിന് മൈക്കിള്‍, എഡിറ്റിംഗ്- അശ്വിന് അരിക്കുളം, അസോസിയേറ്റ് ക്യാമറ അക്ഷയ് സത്യ, അസിസ്റ്റന്റ് ഡയറക്ടര്‍സ് സൗരഭ് ശിവ, വൈഷ്ണവ്.
ആദിത്യ മനോജ്, സ്വാതി, ഇസ്മയില്‍ കാലിക്കറ്റ്, അക്ഷയ് സത്യ, വൈഷ്ണവ് പി ടി, ഷൈജു പേരാമ്പ്ര തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
വാര്‍ത്ത പ്രചരണം എം.എം. കമ്മത്ത്
Online PR - CinemaNewsAgency.Com