സി എന്‍ എ-
കൊച്ചി:
സൂപ്പര്‍ഹിറ്റ് ചിത്രം 'ഫൈനല്‍സിനു ശേഷം ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന് നിര്‍മ്മിക്കുന്ന ചിത്രമാണിത്.
സമകാലിക രാഷ്ട്രീയാന്തരീക്ഷങ്ങളെ സ്പര്‍ശിച്ചു പോകുന്ന ഒരു പൊളിറ്റിക്കല്‍ സറ്റയറാണ് 'രണ്ട്'. ഒപ്പം ഗ്രാമീണ കുടുംബാന്തരീക്ഷങ്ങളിലൂടെയും കൂട്ടുകാരുടെ ഇടയിലുള്ള സൗഹൃദങ്ങളിലൂടെയുമൊക്കെ സഞ്ചരിക്കുന്ന സിനിമ കൂടിയാണ് 'രണ്ട്'.
വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തിലെ നായക കഥാപാത്രമായ 'വാവ'യെ അവതരിപ്പിക്കുന്നത്. എല്ലാ മനുഷ്യരെയും ഒരുപോലെ കാണാനാഗ്രഹിക്കുന്ന നാട്ടിന്‍പുറത്തുകാരനായ ഓട്ടോ ഡ്രൈവറാണ്
വാവ.
അന്ന രേഷ്മരാജനാണ് നായിക. ഒപ്പം ടിനിടോം, ഇര്‍ഷാദ്, കലാഭവന്‍ റഹ്മാന്, സുധി കോപ്പ, ബാലാജി ശര്‍മ്മ, ഗോകുലന്, സുബീഷ് സുധി, രാജേഷ് ശര്‍മ്മ, മുസ്തഫ, വിഷ്ണു ഗോവിന്ദ്, ബാബു അന്നൂര്‍, സ്വരാജ് ഗ്രാമിക, രഞ്ജിത് കാങ്കോല്‍, ജയശങ്കര്‍, ബിനു തൃക്കാക്കര, രാജേഷ് മാധവന്, രാജേഷ് അഴീക്കോടന്‍, കോബ്ര രാജേഷ്, ജനാര്ദ്ദനന്, ഹരി കാസര്‍ഗോഡ്, ശ്രീലക്ഷ്മി, മാല പാര്‍വ്വതി, മറീന മൈക്കിള്‍, മമിത ബൈജു, പ്രീതി എന്നിവര്‍ അഭിനയിക്കുന്നു.
സംവിധാനം- സുജിത് ലാല്‍, കഥ, തിരക്കഥ, സംഭാഷണം- ബിനുലാല്‍ ഉണ്ണി, ഛായാഗ്രഹണം- അനീഷ് ലാല്‍ ആര് എസ്, എഡിറ്റിംഗ്- മനോജ് കണ്ണോത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ടിനിടോം, മാനേജിംഗ് ഡയറക്ടര്‍- മിനി പ്രജീവ്, ലൈന്‍ പ്രൊഡ്യൂസര്‍- അഭിലാഷ് വര്‍ക്കല, ഗാനരചന- റഫീഖ് അഹമ്മദ്, സംഗീതം- ബിജിപാല്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജയശീലന്‍ സദാനന്ദന്, ചമയം- പട്ടണം റഷീദ്, പട്ടണം ഷാ, കല- അരുണ്‍ വെഞ്ഞാറമൂട്, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ചാക്കോ കാഞ്ഞൂപ്പറമ്പന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- രാജേഷ് സുന്ദരം, സ്റ്റില്‍സ്- അജി മസ്ക്കറ്റ്, പി ആര് ഓ- അജയ് തുണ്ടത്തില്‍, ഏറ്റുമാനൂരും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്നു.