CNA
ബംഗളൂരു:
സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്സ് (SIIMA), അതിന്റെ പത്താം പതിപ്പുമായി എത്തുകയാണ്. ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും വലുതും ഏറ്റവുമധികം പ്രേക്ഷകരുള്ള ചലച്ചിത്ര അവാര്‍ഡ് ഷോയാണ് സൈമ.
SIIMA ഇവന്റിന്റെ പത്താം പതിപ്പ് 2022 സെപ്റ്റംബര്‍ 10, 11 തീയതികളില്‍ ബംഗളൂരുവില്‍ നടക്കും.
2021-ല്‍ 4 ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ പുറത്തിറങ്ങുന്ന സിനിമകള്‍ക്കുള്ള SIIMA നോമിനേഷനുകള്‍ SIIMA ചെയര്‍പേഴ്സണ്‍ ബൃന്ദ പ്രസാദ് അഡുസുമില്ലി പ്രഖ്യാപിച്ചു.
'പുഷ്പ: ദി റൈസ്' (തെലുങ്ക്), 'കര്ണന്' (തമിഴ്), 'റോബര്‍ട്ട്' (കന്നഡ), 'മിന്നല്‍ മുരളി' (മലയാളം) എന്നീ ചിത്രങ്ങളാണ് 2021-ലെ SIIMA-യിലേക്കുള്ള SIIMA നോമിനേഷനുകളില്‍ മുന്നിട്ടുനില്‍ക്കുന്നത്.
മലയാളത്തില്‍ ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത 'മിന്നല്‍ മുരളി' 10 നോമിനേഷനുകളുമായി മുന്നിട്ടുനില്‍ക്കുമ്പോള്‍ 8 നോമിനേഷനുകളുമായി ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയ്ത 'കുറുപ്പ്' രണ്ടാം സ്ഥാനത്താണ്. 6 നോമിനേഷനുകള്‍ വീതം നേടി ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന് സംവിധാനം ചെയ്ത 'മാലിക്കും ദിലീഷ് പോത്തന് സംവിധാനം ചെയ്ത 'ജോജിയും മൂന്നാം സ്ഥാനം പങ്കിടുന്നു.
തെലുങ്കില്‍ അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത 'പുഷ്പ: ദ റൈസ്' 12 നോമിനേഷനുകളുമായി മുന്നിട്ടുനില്‍ക്കുമ്പോള്‍ 10 നോമിനേഷനുകളുമായി ബാലകൃഷ്ണയെ നായകനാക്കി ബോയപതി ശ്രീനു സംവിധാനം ചെയ്ത 'അഖണ്ഡ' രണ്ടാം സ്ഥാനത്ത് നില്ക്കുന്നു. 8 നോമിനേഷനുകള്‍ വീതമുള്ള 'ഉപ്പേന'യും 'ജാതി രത്നലു'വും മൂന്നാം സ്ഥാനം പങ്കിടുന്നു.
തമിഴില്‍ ധനുഷിനെ നായകനാക്കി 'മാരി' സെല്‍വരാജ് സംവിധാനം ചെയ്ത 'കര്ണന്' 10 നോമിനേഷനുകളുമായി മുന്നിട്ടുനില്‍ക്കുമ്പോള്‍, 9 നോമിനേഷനുകളുമായി ശിവകാര്ത്തികേയനന് നായകനായി നെല്സന് സംവിധാനം ചെയ്ത 'ഡോക്ടര്‍' രണ്ടാം സ്ഥാനത്താണ്. 7 നോമിനേഷനുകള്‍ വീതമുള്ള 'മാസ്റ്ററും 'തലൈവി'യും മൂന്നാം സ്ഥാനം പങ്കിടുന്നു.
കന്നഡയില്‍ തരുണ്‍ സുധീര്‍ സംവിധാനം ചെയ്ത 'റോബര്‍ട്ട്' 10 വിഭാഗങ്ങളില്‍ മുന്നിട്ട് നില്ക്കുന്നു.
ഓണ്‍ലൈന്‍ വോട്ടിംഗ് സംവിധാനത്തിലൂടെയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.
www.siima.in ലും SIIMA യുടെ ഫേസ്ബുക്ക് പേജിലും ആരാധകര്‍ക്ക് അവരുടെ പ്രിയപ്പെട്ട താരങ്ങള്‍ക്കും സിനിമകള്‍ക്കും വോട്ട് ചെയ്യാം.
Online PR - CinemaNewsAgency.Com