സി എന്‍ എ-
കൊച്ചി:
തികച്ചും നര്‍മ്മ പ്രധാനമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് 'സബാഷ് ചന്ദ്രബോസ്'.
വി.സി. അഭിലാഷ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് ഫേസ് ബുക്കിലൂടെ റിലീസ് ചെയ്യുകയുണ്ടായി.
ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്ക്കാരം നേടികൊടുത്ത 'ആളൊരുക്കം' എന്ന ചിത്രത്തിനു ശേഷം വി.സി. അഭിലാഷ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'സബാഷ് ചന്ദ്രബോസ്'.
പാലക്കാടന്‍ ഗ്രാമങ്ങളായ കൊല്ലങ്കോട്, നെന്മാറ, ചിറ്റൂര്‍, പല്ലശ്ശന, കൊടുവായൂര്‍ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.
'ആളൊരുക്കം' കലാപരമായ മുഹൂര്‍ത്തങ്ങള്‍ക്ക് പ്രാധാന്യം നല്കിയാണവതരിപ്പിച്ചതെങ്കില് 'സബാഷ് ചന്ദ്രബോസ്' എല്ലാ വിഭാഗങ്ങള്‍ക്കും ആസ്വദിക്കാവുന്ന വിധത്തിലുള്ള ക്ലീന്‍ എന്റര്‍ടൈനറായിട്ടാണ് അവതരിപ്പിക്കുന്നതെന്ന് സംവിധായകന് വി.സി. അഭിലാഷ് പറഞ്ഞു.
ജോളിവുഡ് മൂവീസിന്റെ ബാനറില്‍ ജോളി ലോനപ്പനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
എണ്‍പത് കാലഘട്ടങ്ങളില്‍ കേരളീയ ഗ്രാമത്തില്‍ നടന്ന സംഭവത്തേയും ഒരു പഴയ കളര്‍ ടെലിവിഷനേയും ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സ്നേഹാ പലേരിയാണ് നായിക.
ധര്മ്മജന് ബൊള്‍ഗാട്ടി, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുധി കോപ്പ, കോട്ടയം രമേഷ്, ശ്രീജാ ദാസ്, മാസ്റ്റര്‍ അമന്, എരവട്ടൂര്‍ മുഹമ്മദ്, മുരളിദാസ്, ഭാനുമതി പയ്യന്നൂര്‍, അദിഥി ചിന്നു, ബാലു, സഫാന്‍, ആഷ്ലി, ജിതേഷ് ദാമോദര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അജയ് ഗോപാല്‍, വി.സി.അഭിലാഷ് എന്നിവരുടെ വരികള്‍ക്ക് ശ്രീനാഥ് ശിവശങ്കരന് ഈണം പകര്‍ന്നിരിക്കുന്നു.
സജിത് പുരുഷനാണ് ഛായാഗ്രാഹകന്‍. 'ഉണ്ട' എന്ന ചിത്രത്തിനു ശേഷം സജിത് പുരുഷന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണിത്.
എഡിറ്റിംഗ്- സ്റ്റീഫന്‍ മാത്യു, മേക്കപ്പ്- സജി കൊരട്ടി, കോസ്റ്റ്യം ഡിസൈന്‍- അരുണ്‍ മനോഹര്‍, ലൈന്‍ പ്രൊഡ്യൂസര്‍- ജോസ് ആന്റണി, നിര്‍മ്മാണ നിര്‍വ്വഹണം-എസ്.എല്‍. പ്രദീപ്, പി ആര് ഒ- വാഴൂര്‍ ജോസ്.