CNA
കൊച്ചി:
അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റര്‍ സൈജു ശ്രീധരന് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നു. ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിംഗ് രീതിയാണ് ഈ സിനിമയില്‍ ഉപയോഗിക്കുന്നത്. മലയാളത്തില്‍ ആദ്യമായിട്ടാണ് ഈത്തരത്തില്‍ ഒരു സിനിമ വരുന്നത്.
സൈജു ശ്രീധരന് ശബ്ന മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. സൈജു ശ്രീധരന് തന്നെയാണ് സിനിമയുടെ എഡിറ്റര്‍. മഞ്ജു വാര്യരെ കൂടാതെ മാമുക്കോയ നഞ്ചിയമ്മ തുടങ്ങിയ പ്രശസ്ത താരങ്ങള്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. സുഷിന് ശ്യാം സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു.
മൂവി ബക്കറ്റ്, പെയില്‍ ബ്ലു ഡോട്ട് ഫിലിംസ്, കാസ്റ്റ് എന്‍ കോ എന്റര്‍ടെയ്ന്‍മെന്റ്സ്, എന്നീ ബാനറില്‍ ബിനീഷ് ചന്ദ്രന് സൈജു ശ്രീധരന് എന്നിവര്‍ ചേര്‍ന്നാണ് ഈ സിനിമ നിര്‍മിക്കുന്നത്.
കോ പ്രൊഡ്യുസര്‍- രാഹുല്‍ രാജീവ്, സുരാജ് മേനോന്, ആര്‍ട്ട് ഡയറക്ടര്‍- അപ്പുണ്ണി സാജന്, കോസ്റ്റ്യൂംസ്- സമീറ സനീഷ്, ചമയം- റോണക്സ് സേവ്യര്‍, സ്റ്റണ്ട്- ഇര്ഫാന് അമീര്‍, കണ്ട്രോളര്- കിഷോര്‍ പുറക്കാട്ടിരി.
തൊടുപുഴ പരിസരപ്രദേശങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം. പി ആര് ഒ- എ.എസ് ദിനേശ്.
Online PR - CinemaNewsAgency.Com