പി.ആര്. ദീപക് മോഹന്‍
കൊച്ചി:
തെന്നിന്ത്യന്‍ നടി സാമന്തയുടെ നായകനാകാന്‍ ഒരുങ്ങി 'സൂഫിയും സുജാതയും' താരം ദേവ് മോഹന്‍.
പുരാണകഥയെ ആസ്പദമാക്കി സംവിധായകനും തിരക്കഥാകൃത്തുമായ ഗുണശേഖര്‍ ഒരുക്കുന്ന 'ശാകുന്തളം' എന്ന ചിത്രത്തിലാണ് ദേവ് നായകനായി എത്തുന്നത്.
ദുഷ്യന്തനായി ദേവ് മോഹന്‍ എത്തുമ്പോള്‍ അദ്ദേഹത്തിന്റെ കരിയറിലെ വലിയ വഴിത്തിരിവാകാന്‍ സാധ്യതയുള്ള സിനിമയാണ് 'ശാകുന്തളം'.
ജിജു അശോകന് സംവിധാനം ചെയ്യുന്ന 'പുള്ളി' എന്ന സിനിമയിലാണ് ദേവ് ഇപ്പോള്‍ അഭിനയിക്കുന്നത്.
അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ശാകുന്തളത്തില്‍ ശകുന്തളയായി സാമന്തയാണ് വേഷമിടുന്നത്. ശാകുന്തളം, കാവ്യനായകി എന്നാണ് ചിത്രത്തെ കുറിച്ച് ഗുണശേഖര്‍ പറയുന്നത്. ശകുന്തളയുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം. കാളിദാസന്റെ രചനയിലെ ഇതിഹാസ പ്രണയ കഥ സിനിമയാകുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രീകരണം ഈ മാസം അവസാനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അദിതി റാവുവും ജയസൂര്യയും കേന്ദ്രകഥാപാത്രങ്ങളായ ചിതമാണ് 'സൂഫിയും സുജാതയും'. സൂഫി എന്ന ടൈറ്റില്‍ റോളില്‍ എത്തിയത് ദേവ് മോഹന്‍ ആയിരുന്നു. വിജയ് ബാബുവിന്റെ നിര്‍മ്മണത്തില്‍ നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത ചിത്രം ലോക്ക് ഡൗണ്‍ സമയത്ത് ഒടിടിയില്‍ എത്തിയ ആദ്യ മലയാള ചിത്രമായിരുന്നു.
പാന്‍ ഇന്ത്യന്‍ സിനിമയായിരിക്കും 'ശാകുന്തളം'. മണി ശര്‍മ്മയാണ് സംഗീതം നിര്‍വ്വഹിക്കുന്നത്.
Online PR - CNA.