CNA
കൊച്ചി:
യോഹാന്‍, നെബീഷ്, ധനുഷ്, ഇര്ഫാന്, ശ്രീ ലക്ഷ്മി, ട്രിനിറ്റി തുടങ്ങി നിരവധി പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി രവീഷ് നാഥ് സംവിധാനം ചെയ്യുന്ന 'സമാധാന പുസ്തകം' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.
സിഗ്മ സ്റ്റോറീസിന്റെ ബാനറില്‍ നിസാര്‍ മംഗലശ്ശേരി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖ താരങ്ങള്‍ക്കൊപ്പം സിജു വില്സന്, ജെയിംസ് ഏലിയ, മാത്യു തോമസ്, മേഘനാഥന്, വി കെ ശ്രീരാമന്, പ്രമോദ് വെളിയനാട്, ദിലീപ് മേനോന്, ലിയോണ ലിഷോയ്, വീണാ നായര്‍ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
ജോ & ജോ, 18 പ്ലസ് എന്നീ ചിത്രങ്ങളുടെ കോ റൈറ്റര്‍ ആയ രവീഷ് നാഥാണ് ഈ ചിത്രത്തിന്റെ സംവിധായകന്.
കഥ തിരക്കഥ സംഭാഷണം- എഡിജെ, രവീഷ് നാഥ്, സി പി ശിവന്, ഛായാഗ്രഹണം- സതീഷ് കുറുപ്പ്, ഗാനരചന- സന്തോഷ് വര്‍മ്മ, ജിസ് ജോയി, ടിറ്റോ പി തങ്കച്ചന്, സംഗീതം- ഫോര്‍ മ്യൂസിക്സ്, എഡിറ്റിംഗ്- ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷാഫി ചെമ്മാട്, ആര്‍ട്ട് ഡയറക്ടര്‍- വിനോദ് പട്ടണക്കാടന്‍, മേക്കപ്പ്- വിപിന്‍ ഓമശ്ശേരി, കോസ്റ്റ്യൂംസ്- ആദിത്യ നാണു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- റജിവാന്‍ അബ്ദുല്‍ ബഷീര്‍, അസോസിയേറ്റ് ഡയറക്ടര്‍- റെനീത്, സക്കീര്‍ ഹുസൈന്, റനിത് രാജ്, ഡിഐ- ലിജു പ്രഭാകര്‍, വിഎഫ്എക്സ്- മാഗ്മിത്, ടൈറ്റില്‍ ആനിമേഷന്‍- നിതീഷ് ഗോപന്, ഓഡിയോഗ്രാഫി- തപസ് നായ്ക്,
സ്റ്റില്‍സ്- സിനറ്റ് സേവ്യര്‍, ഡിസ്ട്രിബ്യൂഷന്‍ ഹെഡ്- പ്രദീപ് മേനോന്.
ജൂലൈ പത്തൊമ്പതിന് 'സമാധാന പുസ്തകം' പ്രദര്‍ശനത്തിനെത്തുന്നു.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com