CNA
കൊച്ചി:
യോഹാന്‍, നെബീഷ്, ധനുഷ്, ഇര്ഫാന്, ശ്രീ ലക്ഷ്മി, ട്രിനിറ്റി തുടങ്ങി നിരവധി പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി രവീഷ് നാഥ് സംവിധാനം ചെയ്യുന്ന 'സമാധാന പുസ്തകം' എന്ന ചിത്രത്തിന്റെ ചിത്രീകരണം ആലുവയില്‍ പൂര്‍ത്തിയായി.
സിഗ്മ സ്റ്റോറീസിന്റെ ബാനറില്‍ നിസാര്‍ മംഗലശ്ശേരി, സതീഷ് കുറുപ്പ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖ താരങ്ങള്‍ക്കൊപ്പം
സിജു വില്സന്, ജെയിംസ് ഏലിയ, മേഘനാഥന്,വി കെ ശ്രീരാമന്, പ്രമോദ് വെളിയനാട്, ദിലീപ് മേനോന്, ലിയോണ ലിഷോയ്, വീണാ നായര്‍ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
ജോ & ജോ, 18 പ്ലസ് എന്നീ ചിത്രങ്ങളുടെ കോ റൈറ്റര്‍ ആയ രവീഷ് നാഥ് ആണ് ഈ ചിത്രത്തിന്റെ സംവിധായകന്.
ജോ & ജോ, 18+ എന്നീ ചിത്രങ്ങളുടെ സംവിധായകനായ അരുണ്‍ ഡി ജോസ് സംവിധായകന് രവീഷ് നാഥ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്നു.
ക്യാമറാമാന് സതീഷ് കുറുപ്പ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് 'സമാധാന പുസ്തകം'.
കഥ തിരക്കഥ സംഭാഷണം- അരുണ്‍ ഡി ജോസ്, രവീഷ് നാഥ്, സി പി ശിവന്, ഛായാഗ്രഹണം- സതീഷ് കുറുപ്പ്, സംഗീതം- മണികണ്ഠന് അയ്യപ്പ, എഡിറ്റിംഗ്- ചമന്‍ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- ആംബ്രോ വര്‍ഗീസ്, ഷിനൂപ് ബക്കര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷാഫി ചെമ്മാട്, ആര്‍ട്ട് ഡയറക്ടര്‍- വിനോദ് പട്ടണക്കാടന്‍, മേക്കപ്പ്- വിപിന്‍ ഓമശ്ശേരി, കോസ്റ്റ്യൂംസ്- ആദിത്യ നാണു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- റജിവാന്‍ അബ്ദുല്‍ ബഷീര്‍, അസോസിയേറ്റ് ഡയറക്ടര്‍- റെനീത്, സക്കീര്‍, അസിസ്റ്റന്റ് ഡയറക്ടര്‍- യോഗേഷ് വിഷ്ണു വിസിഗ, ഷോണ്‍, സ്റ്റില്‍സ്- സിനറ്റ് സേവ്യര്‍, ഡിസൈനിങ്- യെല്ലോ ടൂത്ത്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com