ന്യൂസ് ഡെസ്ക്-
മുബൈ:
സഞ്ജയ് ദത്ത് ശ്വാസകോശത്തിലെ അര്‍ബുദത്തില്‍ നിന്നും മുക്തനായി.് അദ്ദേഹം ഓഗസ്റ്റ് മാസം മുതല്‍ ചികിത്സയിലായിരുന്നു. ഇരട്ടക്കുട്ടികളായ ഷഹ്റാന്റെയും ഇഖ്റയുടേയും 10ാം പിറന്നാള്‍ ദിനത്തിലാണ് താരം രോഗമുക്തനായത്.
'കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ എനിക്കും എന്റെ കുടുംബത്തിനും വളരെ ഏറെ പ്രയാസകരമായ സമയമായിരുന്നു. എന്നാല്‍ അവര്‍ പറയുന്നത് പോലെ, ദൈവം തന്റെ ശക്തരായ പോരാളികള്‍ക്ക് ഏറ്റവും കഠിനമായ യുദ്ധങ്ങള്‍ നല്കുന്നു. ഇന്ന്, എന്റെ കുട്ടികളുടെ ജന്മദിനത്തോടനുബന്ധിച്ച്, ഈ യുദ്ധത്തില്‍ വിജയിയായി എനിക്ക് പുറത്തുവരാന്‍ കഴിഞ്ഞതില്‍ വളരേയേറെ സന്തോഷമുണ്ട്, എനിക്ക് കഴിയുന്ന ഏറ്റവും മികച്ച സമ്മാനം അവര്‍ക്ക് നല്കാന് സാധിച്ചു. അത് ഞങ്ങളുടെ കുടുംബത്തിന്റെ ആരോഗ്യവും ക്ഷേമവും,' എന്ന് സഞ്ജയ് ദത്ത് തന്റെ എഫ്ബി പേജില്‍ പറയുന്നു.