ന്യൂസ് ഡെസ്ക്-
ഗുരുവായൂര്‍:
സിനിമ സീരിയല്‍ താരം ശരണ്യ ആനന്ദ് വിവാഹിതയായി. മനേഷ് രാജന് നായരാണ് വരന്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.
അടൂര്‍ സ്വദേശിനിയും സുജാത - ആനന്ദ് രാഘവന് ദമ്പതിമാരുടെ മകളുമായ ശരണ്യ മിനിസ്ക്രീനിലും വെള്ളിത്തിരയിലും ഒരുപോലെ തിളങ്ങുന്ന താരമാണ്. ആകാശഗംഗ 2, മാമാങ്കം,അച്ചായന്‍സ്, ചങ്ക്സ്, കപ്പുചീനോ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
ഫാഷന്‍ ഡിസൈനറും കൊറിയോഗ്രാഫറും മോഡലുമായ ശരണ്യ സീരിയയിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് കാലെടുത്തുവയ്ക്കുന്നത്. തമിഴിലൂടെയാണ് സിനിമാ ജീവിതത്തിന് തുടക്കമിട്ടത്. പിന്നീട് മലയാളത്തില്‍ സജീവമാവുകയായിരുന്നു. മോഹന്‍ലാലിന്റെ '1971 ബിയോണ്ട് ബോര്ഡേഴ്സിലൂടെ മലയാള സിനിമയിലെത്തി.