സി എന്‍ എ-
കൊച്ചി:
പ്രണയത്തിനും കോമഡിക്കും പ്രാധാന്യംനല്കി നവാഗതനായ രാഹുല്‍ ഗോപാല്‍ രചനയുംസംവിധാനവും നിര്‍വഹിക്കുന്ന 'സതീശന്റെ മോന്' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു.
പ്രശസ്ത സിനിമാ താരങ്ങളുടെയും സംവിധായകരുടെയും നിര്‍മാതാക്കളുടെയും സാങ്കേതികപ്രവര്‍ത്തകരുടെയും ഫേസ്ബുക് പേജുകളിലൂടെയായിരുന്നു റിലീസ്.
മാര്‍ച്ച് 21 പിക്ചേഴ്സിന്റെ ബാനറില്‍ നിര്‍മിക്കുന്ന സിനിമയില്‍ ജോമോന്ജോഷി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. മലയാളത്തിലെ പ്രമുഖ താരങ്ങളോടൊപ്പം ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലായി ഓഗസ്റ്റില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
അഞ്ചു വര്‍ഷക്കാലമായി മലയാള സിനിമയില്‍ സംവിധാന സഹായിയായും സഹസംവിധായകനായും പ്രവര്‍ത്തിച്ചുവന്ന രാഹുല്‍ ഗോപാല്‍ നിരവധി ഹ്രസ്വചിത്രങ്ങളുടെയും മ്യൂസിക് ആല്‍ബങ്ങളിലൂടെയും ശ്രദ്ധേയനാണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ : കിഷോര്‍ദേവ്, അരുണ്‍ നന്ദനം, റീത്ത വിഷ്ണു, ഛായാഗ്രഹണം: ഇസ്മയില്‍ കൊടിഞ്ഞി, സംഗീത സംവിധാനം, പശ്ചാത്തല സംഗീതം: നിസാം ബഷീര്‍, എഡിറ്റിംഗ്: സനു സിദ്ധീഖ്, പ്രൊഡക്ഷന്‍ കണ്ട്രോളര് : ഷറഫ് കറുപ്പാടന, അസോസിയേറ്റ് ഡയറക്ടര്‍മാര്‍ : ലിബിന് ബാലന്, ഉമല്‍സ്, പ്രോജക്ട്ഡിസൈനര് : രാഹുല്‍ ഗോപാല്‍, കലാ സംവിധാനം : സാബു എം.രാമന്, മേക്കപ്പ് : അജിത്ത് കൃഷ്ണന്, സ്റ്റണ്ട് : തങ്കരാജ്, പ്രൊഡക്ഷന്‍ മാനേജര്‍ : വിഷ്ണു ഡി. കെ. സ്റ്റില്‍സ് : അജിന്ശ്രീ, അസിസ്റ്റന്റ് ഡയറക്ടേഴ്സ് : അന്‍ഷാദ്, സുരഭി സുരേഷ്, പിആര്‍ഒ : റഹിം പനവൂര്‍, സ്റ്റുഡിയോ : ആര്‍ദ്ര ഫിലിം സ്റ്റുഡിയോ, ഡിസൈന്‍സ് : 7പി എം, പിആര്‍ ഒ : റഹിം പനവൂര്‍.
Online PR - CNA.